‘എന്നില്‍ മാറ്റം വരുത്തേണ്ട ചില നാര്‍സിസിസ്റ്റിക് സ്വഭാവങ്ങളുണ്ടെന്ന് ഞാന്‍ അംഗീകരിക്കുന്നു. അവ തിരിച്ചറിയുന്നതിനും അതിന്റെ ഉത്തരവാദിത്തം പൂര്‍ണമായി ഏറ്റെടുക്കുന്നതിനും ഞാന്‍ തയ്യാറാണ്. ഞാന്‍ ഇതിനകം തെറാപ്പി ആരംഭിച്ച് കഴിഞ്ഞു. ആത്മപരിശോധനയുടെയും സ്വയം സൗഖ്യമാക്കലിന്റെയും ഒരു മികച്ച വ്യക്തിയായി മാറുന്നതിന്റെയും ഈ യാത്ര തുടര്‍ന്നുകൊണ്ടുപോകാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്.’
ഇത് ഒരു ഡോക്ടറുടെ വാക്കുകളാണ്. ഈ ഡോക്ടറെ ഡോക്ടറെന്നു പരിചയപ്പെടുത്തിയാല്‍ ആര്‍ക്കും പെട്ടെന്ന് മനസ്സിലാകില്ല. ബിഗ്‌ബോസ് ഫെയിം ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ എന്നു പറഞ്ഞാല്‍ എല്ലാവര്‍ക്കും മനസ്സിലാകും. അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസ്സിലാകും. അദ്ദേഹത്തിന് എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ടെന്ന്. രോഗമാണോ, അതോ അവസ്ഥയാണോ എന്നറിയില്ല. പക്ഷെ, എന്തോ കുഴപ്പമുണ്ട്. ചികിത്സിക്കുന്നതിനെ കുറിച്ചും, പൂര്‍വ്വാധികം ശക്തമായി തിരിച്ചു വരുന്നതിനെ കുറിച്ചുമൊക്കെയാണ് അദ്ദേഹം വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹം എഴുതിയ കുറിപ്പിന്റെ ബാക്കി ഇങ്ങനെയാണ്
‘കുറച്ച് കാലത്തേക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കാനും സ്വയം ശ്രദ്ധ കേന്ദ്രീകരിക്കാനും എന്റെ മാനസികാരോഗ്യത്തിനും എനിക്ക് ഏറെ പ്രിയപ്പെട്ട ആളുകള്‍ക്കുമായി സമയം ചെലവഴിക്കാനും ഞാന്‍ തീരുമാനിച്ചിരിക്കുകയാണ്. മാറ്റം സംഭവിക്കാന്‍ സമയമെടുക്കുമെന്ന് എനിക്ക് അറിയാം. എന്നാല്‍ അതിനായി ആത്മാര്‍ത്ഥമായി പരിശ്രമിക്കാന്‍ ഞാന്‍ തയ്യാറാണ്. എന്നോട് സ്‌നേഹവും പിന്തുണയും ക്ഷമയും മനസിലാക്കലും കാണിച്ച എല്ലാവര്‍ക്കും നന്ദി. കൂടുതല്‍ കരുത്തോടെയും ശാന്തതയോടെയും ഒരുപക്ഷെ എന്നിലെ ഏറ്റവും മികച്ച പതിപ്പായി മാറിയ ശേഷവും ഞാന്‍ തിരിച്ചെത്തും.’
ഇങ്ങനെ അവസാനിക്കുകയാണ് റോബിന്റെ കുറിപ്പ്. റോബിന്റെ തീരുമാനത്തെ അനുകൂലിച്ച് നിരവധി പേര്‍ എത്തി. എനിക്ക് ഒരിക്കലും നിങ്ങളില്‍ നാര്‍സിസിസ്റ്റിക് സ്വഭാവങ്ങളുണ്ടെന്ന് തോന്നിയിട്ടില്ലെന്നും, തീര്‍ച്ചയായും എന്റെയും എന്റെ കുടുംബത്തിന്റെയും പ്രാര്‍ത്ഥനകള്‍ എന്നും നിങ്ങള്‍ക്കൊപ്പമുണ്ടാകും എന്നാണ് ഒരു ആരാധകന്‍ റോബിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. നിരന്തരം വിവാദങ്ങളില്‍ ഉള്‍പ്പെടാറുണ്ടെങ്കിലും റോബിന് ലഭിക്കുന്ന ജനപിന്തുണ വലുതാണ്. ഭാര്യ ആരതി പൊടിയും താരത്തിനൊപ്പമുണ്ട്.
സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇപ്പോള്‍ത്തന്നെ വൈറയാലിയിട്ടുണ്ട്. തനിക്ക് ചില നാര്‍സിസിസ്റ്റിക് സ്വഭാവങ്ങളുണ്ടെന്നും അതുമായി ബന്ധപ്പെട്ട് തെറാപ്പി ആരംഭിച്ച് കഴിഞ്ഞുവെന്നും പുതിയൊരു മനുഷ്യനായി തിരിച്ചെത്തും എന്നുമൊക്കെ പറയുന്ന റോബ്‌ന് എന്തുപറ്റി എന്നാണ് ആരാധകര്‍ ചിന്തിക്കുന്നത്. ഇത്തരമൊരു അവസ്ഥയിലസൂടെ കടന്നു പോയതിന്റെ ഗുണഫലങ്ങളാണോ റോബിന്‍ അനുഭവിച്ചതെല്ലാം.ഇങ്ങനെ ചോദിക്കുന്നവരുമുണ്ട്. എന്തായാലും റോബിന് തെറാപ്പിയും മറ്റു ചിക്തിസകളും നടക്കട്ടെ. പൂര്‍വ്വാധികം ശക്തമായി തിരിച്ചു വരട്ടെ. സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറും മോട്ടിവേഷണല്‍ സ്പീക്കറുമൊക്കെയായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍.
എന്നാല്‍, ശ്രദ്ധിക്കപ്പെട്ടതും ആരാധകരെ കീട്ടിയതുമെല്ലാം ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ മത്സരാര്‍ത്ഥിയായി എത്തിയ ശേഷമാണ്. ഇതുവരെയുള്ള ഏഴ് സീസണുകള്‍ എടുത്താല്‍ ഡോക്ടര്‍ പ്രൊഫഷനില്‍ ഇരിക്കുന്ന വേറെ ആരും മത്സരിക്കാന്‍ ബിഗ് ബോസിലേക്ക് എത്തിയിട്ടില്ല. കഴിഞ്ഞു പോയ ഏഴ് സീസണുകളില്‍ മത്സരിച്ചവരില്‍ വെച്ച് ഏറ്റവും പോപ്പുലറായ മത്സരാര്‍ത്ഥിയും റോബിനാണെന്ന് പറയേണ്ടി വരും. അത്രയേറെ ആരാധകരെ സമ്പാദിക്കാന്‍ താരത്തിന് കഴിഞ്ഞു. ബിഗ് ബോസില്‍ നിന്നും എഴുപത്തി രണ്ടാം ദിവസം സഹമത്സരാര്‍ത്ഥിയെ കയ്യേറ്റം ചെയ്തതിന്റെ പേരിലാണ് റോബിന്‍ പുറത്താകുന്നത്.
ആ സംഭവത്തിനുശേഷം ചില സീസണുകളില്‍ ഗസ്റ്റായി റോബിന്‍ എത്തിയിരുന്നു. എന്നാല്‍ അടുത്തിടെയായി റോബിന്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ചില വിവാദങ്ങളില്‍ ഉള്‍പ്പെട്ടു. മുന്‍ ബിഗ് ബോസ് താരം വേദ്‌ലക്ഷ്മി റോബിന്റെ സുഹൃത്തും ഫാഷന്‍ ഡിസൈനറുമായി അബില്‍ ദേവ് തുടങ്ങിയവരാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്ത് എത്തിയത്. അമ്മയുടെ ചികിത്സയ്ക്കും മറ്റുമായി വലിയ തുകകള്‍ പലപ്പോഴായി റോബിന്‍ വാങ്ങിയെന്നും പിന്നീട് തിരിച്ച് തന്നില്ലെന്നുമായിരുന്നു ആരോപണം.
വേദലക്ഷ്മിക്ക് എട്ട് ലക്ഷം രൂപയും അബില്‍ ദേവിന് 40 ലക്ഷത്തോളം രൂപയും റോബിന്‍ നല്‍കാനുണ്ട്. പണം തിരികെ ചോദിച്ചപ്പോള്‍ ബിജെപി ബന്ധങ്ങള്‍ ചൂണ്ടിക്കാട്ടിയതായും ഹണി ട്രാപ്പില്‍പ്പെടുത്തുമെന്ന് ഭീഷപ്പെടുത്തിയതായും ഇരുവരും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള കേസ് പുരോഗമിക്കുകയാണ്. അടുത്തിടെയാണ് അര്‍ബുദം ബാധിച്ച് റോബിന്റെ അമ്മ മരിച്ചത്.
















