തമിഴ്‌നാട് ഇന്ന് പോളിങ് ബൂത്തിലേക്ക്. തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കുമ്പോൾ, 5.73 കോടി വോട്ടർമാരാണ് വിധി നിർണ്ണയിക്കുന്നത്. 4023 സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത് ഉള്ളത്.
ഡിഎംകെ നേതൃത്വത്തിലുള്ള മതനിരപേക്ഷ പുരോഗമന സഖ്യവും എഐഎഡിഎംകെ–ബിജെപി സഖ്യവും നടൻ വിജയ്‌യുടെ ടിവികെയും തമ്മിലാണ് പ്രധാന പോരാട്ടം.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, വിജയ്, തുടങ്ങിയ പ്രമുഖർ ചെന്നൈയിൽ വോട്ട് രേഖപ്പെടുത്തും.
കഴിഞ്ഞ തവണ 73.63% പോളിംഗ് രേഖപ്പെടുത്തിയ സംസ്ഥാനത്ത് ഇത്തവണയും ശക്തമായ ജനമുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്.
















