പ്രണയത്തിനൊടുവിൽ യുവാവും യുവതിയും ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിൽ.പുത്തൻചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂർ സ്വദേശിനി മിൽന (24) എന്നിവരാണ് മരിച്ചത്. മാളയിൽ ശ്രീജിത്ത് താമസിച്ചിരുന്ന വാടകവീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ദീർഘനാളായി പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ ദിവസമാണ് വീടുവിട്ടിറങ്ങിയത്. മിൽനയുടെ വിവാഹം വീട്ടുകാർ ഉറപ്പിക്കുകയും നിശ്ചയം കഴിയുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് യുവതിയെ കാണാതായത്. മകളെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ മാള പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പോലീസും ബന്ധുക്കളും അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
മരിച്ച ശ്രീജിത്ത് നേരത്തെ രണ്ടുതവണ വിവാഹം കഴിച്ചിട്ടുള്ളയാളാണ്.ശ്രീജിത്തിന്റെ രണ്ടാം ഭാര്യ ഏതാനും ദിവസങ്ങൾക്ക് മുൻപ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇവർ നിലവിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
















