സംസ്ഥാനത്ത് ഇന്നുമുതൽ വേനൽമഴയ്ക്ക് സാധ്യത. കാറ്റോടും ഇടിമിന്നലിനോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇന്നുമുതൽ മഴ കൂടുതൽ സജീവമാകുമെന്നും കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്നുമാണ് പ്രവചനം.
ഇതിന്റെ ഭാഗമായി ബുധനാഴ്ച ഇടുക്കി, പത്തനംതിട്ട, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഇടുക്കിയിലും കോട്ടയത്തുമാണ് ജാഗ്രതാ നിർദ്ദേശമുള്ളത്.
ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭിച്ച വേനൽമഴ ചൂടിന് നേരിയ ആശ്വാസം നൽകിയിട്ടുണ്ട്.
















