ആറന്മുള എംഎൽഎയും മന്ത്രിയുമായ വീണാ ജോർജിനെയും സ്പീക്കർ എ.എൻ. ഷംസീറിനെയും ലക്ഷ്യമിട്ട് രൂക്ഷമായ പരിഹാസവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. തിരഞ്ഞെടുപ്പ് തിരക്കുകൾ ഒഴിഞ്ഞതോടെ ഭരണപക്ഷ നേതാക്കൾക്ക് പണ്ടത്തെ കാര്യങ്ങൾ തിരുത്തി പറയേണ്ടി വരുന്നുവെന്നും, ജനങ്ങളെ വിഡ്ഢികളാക്കുന്ന പ്രവണതയാണ് ഇതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ ലാഭത്തിനായി കെട്ടിച്ചമച്ച കഥകൾ ഇപ്പോൾ ഒന്നൊന്നായി പൊളിയുകയാണെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. അന്ന് കോൺഗ്രസുകാർ തന്നെ ആക്രമിച്ചു എന്ന് പറഞ്ഞ സ്പീക്കർ ഷംസീർ ഇപ്പോൾ നിലപാട് മാറ്റുന്നത് ഇതിന് തെളിവാണ്. ഒരു സ്പീക്കർ പദവിയിൽ ഇരിക്കുന്ന ആൾ ഇത്തരത്തിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ജനാധിപത്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
















