തൃശ്ശൂരിൽ നാല് വയസ്സുകാരന് തെരുവുനായ ആക്രമണം. തൃശ്ശൂര്‍ ദേശമംഗലത്താണ് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ കടിച്ചത്.
ഇന്ന് പാലക്കാട്-തൃശ്ശൂർ അതിർത്തിയിലാണ് സംഭവം നടന്നത്. കുട്ടിയുടെ കവിൾ നായ കടിച്ചു കീറി. കൈയിലും കടിയേറ്റിട്ടുണ്ട്. കുട്ടി ചികിത്സയിൽ ആശുപത്രിയിലാണ്.
















