കോട്ടയം മണിമലയാറ്റിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനെത്തിയ യുവാവ് മുങ്ങി മരിച്ചു. ചെറുവള്ളി പള്ളിപ്പടി ഭാഗത്ത് മഴവഞ്ചേരിയിൽ വിഷ്ണു (32) ആണ് മരിച്ചത്.
ചെറുവള്ളി പള്ളിപ്പടിയിലുള്ള ചെക്ക് ഡാമിന് സമീപമാണ് അപകടമുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ ഇറങ്ങിയ വിഷ്ണു പെട്ടെന്ന് ഒഴുക്കിൽപ്പെടുകയായിരുന്നു.വിഷ്ണുവിനെ കാണാതായതോടെ പരിഭ്രാന്തരായ സുഹൃത്തുക്കൾ ഉടൻ തന്നെ നാട്ടുകാരെയും തുടർന്ന് ഫയർഫോഴ്സിനെയും വിവരമറിയിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട തിരച്ചിലാണ് നടത്തിയത്. ഒടുവിൽ ചെക്ക് ഡാമിന് സമീപത്ത് നിന്ന് വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
















