കേരളത്തിൽ നാളെ മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടും മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയും ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. മെയ് ആദ്യ വാരം മുതൽ വേനൽമഴ സജീവമായേക്കും. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. മെയ് 1 ന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും 2 ന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും യെല്ലോ അലേർട്ടാണ്. ഇന്ന് വ്യാപകമായി വിവിധ ഇടങ്ങളിൽ ഒറ്റപ്പെട്ട നേരിയ ഇടത്തരം മഴ ലഭിച്ചേക്കും.
















