സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. സ്വർണ വില ഇന്ന് ഗ്രാമിന് 40 രൂപ കൂടി 13875 രുപയിലും പവന് 320 രൂപ വർധിച്ച് 1,11, 000 യിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപ വർധിച്ച് 11,400 രൂപയും പവന് 240 രൂപ വർധിച്ച് 91,200 രൂപയിലുമെത്തി. 14 കാരറ്റിന് 25 രൂപ ഉയർന്ന് ഗ്രാമിന് 8,880 രൂപയും പവന് 200 രൂപ ഉയർന്ന് 71,040 രൂപയുമായിട്ടുണ്ട്.
ഇന്നലെ രാവിലെ പവന് 520 രൂപ കുറഞ്ഞ സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം വീണ്ടും 800 രൂപ താഴ്ന്ന് 1,11,400 രൂപയില്‍ എത്തിയിരുന്നു.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
















