കൃത്രിമബുദ്ധിയില്‍ അണിയിച്ചൊരുക്കുന്ന ‘മണികണ്ഠന്‍: ദി ലാസ്റ്റ് അവതാര്‍’ എന്ന എ.ഐ സിനിമയെ പാപ്പരാസി എന്റര്‍ടൈന്‍മെന്റ് കമ്പനി അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു. പൗരാണിക വിശ്വാസങ്ങളെ ആധുനിക യുഗവുമായി ലയിപ്പിച്ച, ഒരു മിത്തോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ഡ്രാമയാണ് മണികണ്ഠന്‍: ദി ലാസ്റ്റ് അവതാര്‍. സ്വന്തം ജീവിതനഷ്ടങ്ങള്‍ക്കിടയിലും, വിശ്വാസവും കടമയും മുറുകെ പിടിച്ച് ധര്‍മ്മത്തിനും പ്രതികാരത്തിനും ഇടയിലുള്ള നേര്‍ത്ത രേഖയിലൂടെ സഞ്ചരിക്കുന്ന ഒരു യുവാവിന്റെ ജീവിതം പൗരാണിക ബിബങ്ങളുടെ മേമ്പൊടിയോടെ ആധുനികകാലഘട്ടത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നതാണ് ഈ സിനിമ.
ഒരു പ്രകൃതിദുരന്തത്താല്‍ സൃഷ്ടിക്കപ്പെട്ട ഒരു അനാഥന്‍, തന്റെ ഗുരുകുല വിദ്യാഭ്യാസത്തിലൂടെയും, ഭഗവാന്‍ അയ്യപ്പന്റെ ആത്മീയ പ്രഭാവലയത്തിനാലും ഒരു തികഞ്ഞ യോദ്ധാവും, കര്‍മ്മ നീതിയുടെ നിശബ്ദ ഉപകരണവുമായി മാറുന്ന പരിണാമങ്ങള്‍ ഹിമാലയത്തിന്റെ പശ്ചാത്തലത്തിലൂടെ ഈ സിനിമയില്‍ ദൃശ്യവല്‍ക്കരിക്കുന്നു. 5000 വര്‍ഷത്തോളം പഴക്കമുള്ള നമ്മുടെ ഇന്ത്യന്‍ പുരാണങ്ങളെയും ദാര്‍ശനിക ആഴത്തെയും അതില്‍ വേരൂന്നിയ സത്യത്തെയും സംയോജിപ്പിക്കുന്ന മനോഹരമായ ഒരു സിനിമാറ്റിക് അനുഭവമാണ് മണികണ്ഠന്‍: ദി ലാസ്റ്റ് അവതാര്‍. ‘സാങ്കേതികവിദ്യയുടെ പുതിയ യുഗത്തില്‍ മാനവികത പരിണമിക്കുകയാണോ… അതോ മാറ്റിയെഴുതപ്പെടുകയാണോ? ആധുനിക ലോകത്ത് സ്ത്രീകള്‍ സുരക്ഷിതരാണോ ? ‘ എന്നീ ചോദ്യങ്ങള്‍ ഈ സിനിമ ഉയര്‍ത്തിക്കൊണ്ട് വരുന്നു.
സ്‌ക്രിപ്റ്റിംഗ്, വിഷ്വല്‍ ഡിസൈന്‍ മുതല്‍ പോസ്റ്റ്-പ്രൊഡക്ഷന്‍ വരെയുള്ള ചലച്ചിത്രനിര്‍മ്മാണ പ്രക്രിയയിലുടനീളം കൃത്രിമബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) പ്രായോഗിക ഉപയോഗമാണ് ഈ പ്രോജക്ടിനെ വ്യത്യസ്തമാക്കുന്നത്. സ്‌ക്രിപ്റ്റിംഗ്, വിഷ്വല്‍ ഡിസൈന്‍ എന്നിവയുള്‍പ്പെടെ, സാങ്കേതികവിദ്യയുടെയും കഥപറച്ചിലിന്റെയും മനോഹരമായ സംയോജനം നൂതനമായ ദൃശ്യാവിഷ്‌കാരം ഈ സിനിമ നമുക്ക് നല്‍കുന്നു.
പപ്പരാസി എന്റര്‍ടൈന്‍മെന്റ് കമ്പനി പറയുന്നു: ”ഇത് വെറുമൊരു സിനിമയല്ല – ലോകസിനിമയുടെ ഭാവിയിലേക്കുള്ള ഒരു
നേര്‍ക്കാഴ്ചയാണിത്. പരിധികളില്ലാത്ത ദിര്‍ശ്യവിഷ്‌കാരത്തിന്റെ അനന്തമായ സാദ്ധ്യതകള്‍ എ.ഐ. നമുക്ക് മുന്നില്‍ തുറന്നു വെയ്ക്കുന്നു.’
”ചിത്രം നിലവില്‍ പോസ്റ്റ്-പ്രൊഡക്ഷന്റെ അവസാന ഘട്ടത്തിലാണ്.”മണികണ്ഠന്‍: ദി ലാസ്റ്റ് അവതാറിന്റെ ഫസ്റ്റ് ലുക്ക് 2026 മെയ് 3 ന് എറണാകുളം, വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തില്‍ വൈകുന്നേരം 4.30 നും 7.30 നും പുറത്തിറക്കുന്നതാണ്. ചലച്ചിത്ര-രാഷ്ട്രീയ ലോകത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുന്നതാണ്. പാപ്പരാസി എന്റര്‍ടൈന്‍മെന്റ് കമ്പനിയും, വി ക്രിയേറ്റ് എന്റര്‍ടൈന്‍മെന്റ് കമ്പനിയും, ഗുഡ്ഫെല്ലസ് ഫിലിംസും , ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ഒരു പുതിയ സിനിമാറ്റിക് അനുഭവത്തിന്റെ ഉദയത്തിന് സാക്ഷ്യം വഹിക്കാന്‍ സാദരം ക്ഷണിക്കുന്നു.
”യുക്തിയാല്‍ നയിക്കപ്പെടുന്ന ഒരു ലോകത്ത്… ഒരു മനുഷ്യന്‍ കണക്കുകൂട്ടലുകള്‍ക്കും അതീതമായി നിലകൊള്ളുന്നു. #മണികണ്ഠന്‍ ദി ലാസ്റ്റ്അവതാര്‍ – ഫസ്റ്റ് ലുക്ക് ഉടന്‍ പുറത്തിറങ്ങുന്നു.” ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ 2026 മെയ് 29-ന് അഞ്ച് ഭാഷകളിലായി, ‘മണികണ്ഠന്‍: ദി ലാസ്റ്റ് അവതാര്‍’ റിലീസ് ചെയ്യുന്നതാണ്. പി.ആര്‍.ഒ. വാഴൂര്‍ ജോസ്
















