വി.ഡി. സതീശന്‍ സര്‍ക്കരിന്റെ ആഭ്യന്തര വകുപ്പ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ തുടങ്ങിയ ഓപ്പറേഷന്‍ തൂഫാനില്‍ വിറയ്ക്കുന്നത് വടക്കന്‍ കേരളത്തിലെ ജില്ലകളാണ്. ലഹരിക്കേസുകള്‍ പിടിക്കുന്നതില്‍ ഒന്നാമത് നില്‍ക്കുന്നത് മലപ്പുറമാണ്. 1022 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 1181 പേരെ അറസ്റ്റും ചെയ്തിട്ടുണ്ട്. എന്നാല്‍, പോലീസ് പിടികൂടിയവരില്‍ നിന്നും എത്ര അളവില്‍ മയക്കു മരുന്നു പിടിച്ചു എന്ന കണക്കില്ല. മലപ്പുറം ജില്ലയില്‍ നിന്നും ആകെ എത്ര കിലോ മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ടെന്ന കണക്കുമില്ല. എന്നാല്‍, കേരളത്തില്‍ നിന്നാകെ പിടിച്ചെടുത്ത കണക്കുകള്‍ പോലീസ് പുറത്തു വിട്ടിട്ടുണ്ട്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 11146 പേരെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം, 45 കേസുകളിലായി 61 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 10301 ആയി. ഇതുവരെ 23571.253 ഗ്രാം എം.ഡി.എം.എയും 1228.527 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. നിലവിലെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മലപ്പുറത്താണ് (1022). ഏറ്റവും കൂടുതല്‍ അറസ്റ്റ് നടന്നിട്ടുള്ളതും മലപ്പുറത്താണ് (1181 പേര്‍). അതായത് മലപ്പുറം ലഹരിയില്‍ മുങ്ങി നില്‍ക്കുന്നുവെന്നര്‍ത്ഥം. പിടിക്കപ്പെട്ടവരില്‍ നിന്നും പിടിച്ചെടുത്ത മയക്കു മരുന്നിന്റെ കണക്കുകള്‍ കൂടി പോലീസ് പുറത്തു വിടേണ്ടതായിരുന്നു. കാരണം, പിടിച്ചത് എത്രയാണെന്ന് അറിയുമ്പോള്‍ പിടിക്കപ്പെടാതെ കടത്തുന്നത് എത്രയായിരിക്കുമെന്ന് ഊഹിക്കാനാവും.
വടക്കന്‍ കേരളത്തിന്റെ ലഹരിയിലുള്ള അപ്രമാദിത്യം 1007 കേസുകളുമായി രണ്ടാം സ്ഥാനത്താണ് കോഴിക്കോട് സിറ്റി. കൊച്ചി ,പാലക്കാട്, കോട്ടയം എന്നീ പോലീസ് ജില്ലകള്‍ തൊട്ടടുത്ത സ്ഥാനങ്ങള്‍ പങ്കിട്ടു നില്‍ക്കുന്നുണ്ട്. 700 ലധികം കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കണ്ണൂര്‍ റൂറലിലാണ് ഏറ്റവും കുറവ് കേസുകളുള്ളത്, 151 എണ്ണം. കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 22 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് മൂന്ന് കേസുകളും കൊമേര്‍ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് ഒരു കേസും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 18 കേസുകളും കോട്പ പ്രകാരം 26 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 44.100 ഗ്രാം എം.ഡി.എം.എയും 4.689 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.
ഓരോ പോലീസ് ജില്ലകളില്‍ നിന്നും പിടികൂടുന്ന മയക്കുമരുന്നുകളുടെ അളവ് കൂടി പറയേണ്ടതുണ്ട്. അതിന് എത്രരൂപ മാര്‍ക്കറ്റില്‍ വിലവരുമെന്നും പറയണം. മയക്കുമരുന്നിന്റെ ബിസിനസ്സ് ചെയ്യുന്നവരും അത് ഉപയോഗിക്കുന്നവരും, അതിന് കൂട്ടു നില്‍ക്കുന്നവരും ആരൊക്കെയാണെന്നും തിരിചട്ചറിയണം. എങ്കിലേ സമൂഹത്തിന് മാറ്റംവരൂ. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 33 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 9628 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 703 ഉം ആണ്. സ്‌കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 6769 ബോധവത്ക്കരണ പരിപാടികളും നടത്തി. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്‌സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
















