കമ്യൂണിസ്റ്റ് പാർട്ടിയുടെ പതനമായിരിക്കും നാളെ ഉണ്ടാവുകയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. യുഡിഎഫ് 111 സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും സർവേഫലങ്ങൾ എല്ലാം യുഡിഎഫിന് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പൊട്ടിത്തെറി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അതിന് അത്ര ആയുസില്ല. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















