കേരള നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഫലം വരുന്ന ദിവസം ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തി പ്രാർത്ഥിച്ച് മകനും മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയുമായ ചാണ്ടി ഉമ്മൻ. അതിരാവിലെ 6 മണിയോടെ തന്നെ അദ്ദേഹം പുതുപ്പള്ളി പള്ളിയിൽ എത്തി.
പുതുപ്പള്ളിയിലെ പള്ളിയിൽ ചുറ്റുവിളക്ക് തെളിച്ച ശേഷമാണ് ഉമ്മൻചാണ്ടിയുടെ തെരഞ്ഞെടുപ്പ് ദിനവും ഫലമറിയുന്ന ദിനവും ആരംഭിക്കുന്നത്. അതുപോലെതന്നെയാണ് തന്റെയും ദിനം തുടങ്ങുന്നതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
ഉമ്മൻചാണ്ടിക്ക് നീതി ലഭിക്കണം. അത് എല്ലാവരുടെയും ആഗ്രഹമാണ്. അതിനായി ഉമ്മൻചാണ്ടിക്ക് ശേഷം കോൺഗ്രസിന് ഒരു മുഖ്യമന്ത്രി ഉണ്ടാകണമെന്നും പുതുപ്പള്ളി ഏറെ പ്രധാനമാണെന്നും വിജയിക്കുമെന്നാണ് ഉറച്ച പ്രതീക്ഷയെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
















