കേരളത്തിൽ രാവിലെ എട്ടു മണിയോടെ പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങി. കേരളക്കര മുഴുവൻ ആകാംക്ഷയിലാണ്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ തന്നെ യുഡിഎഫും എൽഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 43 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്.
അമ്പലപ്പുഴയിൽ സുധാകരന് 17 വോട്ടിന്റെ ലീഡ്. ആദ്യ ലീഡ് വി.ഡി സതീശന്. പറവൂരിൽ യുഡിഎഫ് 11 വോട്ടിന് മുന്നിൽ.
എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും. 9 മണിയോടെ ആദ്യ ഫല സൂചനകൾ ലഭ്യമായി തുടങ്ങും. ഉച്ചയോടെ പൂർണ ചിത്രം തെളിയും. ഫലം തത്സമയം അറിയാൻ പാർട്ടി ആസ്ഥാനങ്ങളിൽ എൽഇഡി വാളുകൾ അടക്കം സജ്ജമാക്കിയിട്ടുണ്ട്.
പശ്ചിമ ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലും വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.
















