കേരളത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, താൻ ആശുപത്രിയിലാണെന്ന വിവരവുമായി എൻഡിഎ സ്ഥാനാർത്ഥിയായ അഖിൽ മാരാർ. വോട്ടെണ്ണൽ ദിനത്തിലെ ആവേശം നാടാകെ പടരുമ്പോൾ, തനിക്കും കുടുംബത്തിനും ഈ ദിനം ആശുപത്രിയിലാണെന്ന് താരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
ഭാര്യ രാജലക്ഷ്മിയുടെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്നാണ് അഖിൽ വോട്ടെണ്ണൽ ദിവസം ആശുപത്രിയിൽ ചെലവഴിക്കേണ്ടി വന്നത്. ‘എല്ലാവരും തിരഞ്ഞെടുപ്പ് ഫലം ആഘോഷിക്കുന്ന തിരക്കിലായിരിക്കും, ഞങ്ങൾ ഇവിടെ ആശുപത്രിയിൽ ആഘോഷിക്കുകയാണ്’ എന്ന് അഖിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. കേരളത്തിലെ എല്ലാ ആഘോഷ ടീമുകൾക്കും താരം ആശംസകളും നേർന്നു.
അതേസമയം എന്‍ഡിഎ സ്ഥാനാര്‍ഥിയായി അഖില്‍ മാരാര്‍ മത്സരിച്ച തൃക്കാക്കരയില്‍ അദ്ദേഹം പിന്നിലാണ്. യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസാണ് മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത്.
















