തിരുവനന്തപുരം: തുടക്കത്തിലേത് ഒരു സാമ്പിള്‍ പരീക്ഷണം മാത്രമായിരുന്നു എന്ന് വ്യക്തമാക്കി കൈ ‘പിടിച്ച്’ കേരളം. കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടൈണ്ണലിന്റെ ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം യുഡിഎഫ് തരംഗം.
നൂറിലധികം സീറ്റുകളിലാണ് യുഡിഎഫ് മുന്നിട്ടുനില്‍ക്കുന്നത്. ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച് മത്സരത്തിനിറങ്ങിയ എല്‍ഡിഎഫ് 40ല്‍ താഴെ സീറ്റുകളില്‍ മാത്രമാണ് മുന്നിട്ടുനില്‍ക്കുന്നത്. എല്‍ഡിഎഫിനെ മുന്നില്‍ നിന്ന് നയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അഞ്ചാംറൗണ്ടിലും പിന്നില്‍ പോയി.
ഇത്തവണ അക്കൗണ്ട് വീണ്ടും തുറക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച എന്‍ഡിഎ ഇപ്പോള്‍ ഒരു മണ്ഡലത്തില്‍ മാത്രമാണ് മുന്നിട്ടുനില്‍ക്കുന്നത്. നേമത്ത് ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആണ് ലീഡ് ചെയ്യുന്നത്.
















