മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, യുഡിഎഫ് ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗ് തെരഞ്ഞെടുപ്പില്‍ കരുത്ത് കാട്ടി മുന്നേറുന്നു. സംസ്ഥാനത്ത് 23 മണ്ഡലങ്ങളിലാണ് മുസ്ലിം ലീഗ് ലീഡ് നേടിയിട്ടുള്ളത്.
മലപ്പുറം ജില്ലയില്‍ ലീഗ് സമഗ്രാധിപത്യം നേടിയിരിക്കുകയാണ്. ലീഗിന്റെ പ്രധാന സ്ഥാനാര്‍ത്ഥികളെല്ലാം മുന്നിലാണ്. കൊണ്ടോട്ടിയില്‍ തുടക്കത്തില്‍ പിന്നിലേക്ക് പോയ ലീഗ് സ്ഥാനാര്‍ത്ഥി ലീഡ് തിരിച്ചു പിടിച്ചു.
പേരാമ്പ്രയില്‍ ഇടതുമുന്നണി കണ്‍വീനര്‍ ടി പി രാമകൃഷ്ണനെ പിന്നിലാക്കി ലീഗ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹലിയ മുന്നിലാണ്. വോട്ടെണ്ണിയപ്പോള്‍ മുതല്‍ ഫാത്തിമയാണ് മുന്നിലുള്ളത്.
















