അഖിൽ മാരാർക്ക് തൃക്കാക്കരയിൽ വൻ തോൽവി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻഡിഎ സ്ഥാനാർത്ഥിയായ അഖിൽ മാരാർക്ക് ഇതുവരെ 13,251 വോട്ടുകൾ മാത്രമാണ് നേടാനായത്.
സിറ്റിംഗ് എംഎൽഎയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഉമ തോമസ് 28,675 വോട്ടുകളുടെ വ്യക്തമായ ലീഡോടെ വിജയമുറപ്പിച്ചിരിക്കുകയാണ്.
എൽഡിഎഫ് സ്ഥാനാർഥി അഡ്വ. പുഷ്പ ദാസ് പതിനെട്ടായിരം വോട്ടുകളോടെ രണ്ടാം സ്ഥാനത്ത് തുടരുന്നുണ്ട്.
















