നാലു കുട്ടികളെയും അവര്‍ക്കു താങ്ങാവുന്ന ഒരു യുവാവിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി കിരണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന റിവോള്‍വര്‍ റിങ്കോ എന്ന ചിത്രത്തിന്റെ ട്രയിലര്‍ പുറത്തുവിട്ടു. താരകാ പ്രൊഡക്ഷന്‍മ്പ് നിര്‍മ്മിക്കുന്ന ഈ ചിത്രം മെയ് എട്ടിന് പ്രദര്‍ശനത്തിനെത്തുന്നതിന്റെ മുന്നോടിയായിട്ടാണ് ട്രയിലര്‍ പ്രകാശനം ചെയ്തിരിക്കുന്നത്. സിബി ജോര്‍ജ് പൊന്‍കുന്ന മാണ്എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍. വായിച്ചും കേട്ടറിഞ്ഞും മനസ്സിലാക്കിയ സൂപ്പര്‍ നാച്വര്‍ കഥപാത്രങ്ങളെ മനസ്സില്‍ ചേര്‍ത്തുപിടിച്ച്, അവരുടെ പേരില്‍ സിനിമ നിര്‍മ്മിക്കാന്‍ ഇറങ്ങിത്തിരിക്കുന്ന നാലു കുട്ടികളുടെ കഥയാണ് തികച്ചും രസാകരമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
അതിന് അനുയോജ്യമായ രംഗങ്ങളാണ് ട്രെയിലറില്‍ പ്രകടമാകുന്നത്. അവധിക്കാലം കുട്ടികളുടേതാണ്. അത് ഭംഗിയായി ആ ഘോഷിക്കുവാന്‍ പറ്റും വിധത്തില്‍ത്തന്നെ യാണ് ഈ ചിത്രത്തെ സംവിധായകന്‍ കിരണ്‍ നാരായണന്‍ ഒരുക്കിയിരിക്കുന്നത്.
* ഈ മിന്നല്‍ മുരളി ആള്‍റെഡി വന്നതല്ലേ?…
* ഈ മിന്നല്‍ മുരളി നമ്മുടെ വെര്‍ഷനാണ്…
* സിനിമയൊക്കെ ചെയ്യാന്‍ കാശു വേണ്ടേ… സിനിമാക്കാരുവേണ്ടേ…?
* അതിനൊക്കെ പറ്റിയ ആള്എന്റെ കസ്റ്റഡിയിലുണ്ട്…
ട്രയിലറിലെ കൗതുകകരമായ ഒരു രംഗമാണിത്. കുട്ടികളേയും കുടുംബങ്ങളേയും ആകര്‍ഷിക്കുന്ന ഇത്തരംനിരവധി മുഹൂര്‍ത്തങ്ങളിലൂടെ യാണ് ഈ ചിത്രം പുരോഗമിക്കുന്നത്. കുട്ടികളെ ഏറെ ആകര്‍ഷിച്ചതു കൊണ്ടാകാം ചുരങ്ങിയ സമയം കൊണ്ടുതന്നെ വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ട്രയിലറിനു ലഭിച്ചിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനാണ് കുട്ടികളുടെ സഹായിയായി എത്തുന്നത്. ശ്രീപത്‌യാന്‍, (മാളികപ്പുറം ഫെയിം)
ആദിശേഷ്, വിസാദ് കൃഷ്ണന്‍, ധ്യാന്‍ നിരഞ്ജന്‍, എന്നിവരാണ് ബാലതാരങ്ങളെ അവതരിപ്പിക്കുന്നത്. ലാലു അലക്‌സ്, സാജു നവോദയാ ,വിജിലേഷ്, ബിനു തൃക്കാക്കര ,അനീഷ്.ജി.മേനോന്‍ ,ആദിനാട് ശശി, രാജേഷ് അഴീക്കോടന്‍, സുരേന്ദ്രന്‍ പരപ്പനങ്ങാടി, അഞ്ജലി നായര്‍, ഷൈനി സാറാ ,അര്‍ഷ,
സൂസന്‍ രാജ് കെ.പി.ഏ.സി, ആവണി,
എന്നിവരും പ്രധാന താരങ്ങളാണ്.
കൈതപ്രത്തിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ഈണം പകര്‍ന്നിരിക്കുന്നു.
ഫൈസല്‍ അലി ഛായാഗ്ദഹണവും അയൂബ് ഖാന്‍
എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം -അരുണ്‍ വെഞ്ഞാറമൂട് .
മേക്കപ്പ് – ബൈജു ബാലരാമപുരം ‘
കോസ്റ്റ്യം – ഡിസൈന്‍ -സുജിത് മട്ടന്നൂര്‍.
സ്റ്റില്‍സ്- ശാലു പേയാട്
ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടര്‍ – ഷിബു രവീന്ദ്രന്‍.
അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -സഞ്ജയ്.ജി.കൃഷ്ണന്‍
പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ -ചന്ദ്രമോഹന്‍ എസ്.ആര്‍.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് – പാപ്പച്ചന്‍ ധനുവച്ചപുരം
കോഴിക്കോട്ടെ കുന്ദമംഗലം, മുക്കം,, ഭാഗങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രം മെയ് എട്ടിന് പ്രദര്‍ശനത്തിനെത്തുന്നു. പി.ആര്‍.ഒ. വാഴൂര്‍ ജോസ്.
















