അവയവ കച്ചവടത്തിന് വ്യാജ രേഖ ഉണ്ടാക്കിയെന്ന കേസിൽ പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
ഫോട്ടോസ്റ്റാറ്റ് കടയുടെ നടത്തിപ്പുകാരായ സണ്ണി വർഗീസ്, സിനി സണ്ണി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അവയവദാനത്തിനായി വ്യാജരേഖ ഉണ്ടാക്കുന്നു എന്ന സംശയത്തിൽ ഫോട്ടോസ്റ്റോറ്റ് കടകളടക്കം വിവിധ സ്ഥാപനങ്ങളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.
എറണാകുളം റൂറലിന് കീഴിലുള്ള മൂന്ന് സ്റ്റേഷൻ പരിധിയിലെ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
















