മുഖ്യമന്ത്രി ചർച്ചകൾക്കിടെ കോൺഗ്രസിലെ ഫ്ലക്സ് യുദ്ധം മുറുകുന്നു. കെപിസിസി ആസ്ഥാനത്തിന് മുന്നിൽ വെച്ച കെ സി വേണുഗോപാലിന്റെ ഫ്ലക്‌സ് ബോര്‍ഡില്‍ കരി ഓയില്‍ പ്രയോഗം നടത്തി. ഇന്നലെ രാത്രിയാണ് ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചത്.
കെ പി സി സി യുടെ പ്രധാന കവാടത്തിന് മുന്നിലാണ് WE WANT KC… Warm Welcome LEADER എന്ന ഫ്ളക്സ് അനുകൂലികൾ സ്ഥാപിച്ചത്.
പിന്നീട് കെ പി സി സി യിലെ അധികൃതർ എത്തി കരിഓയിൽ ഒഴിച്ച ബോർഡ് അകത്തേയ്ക്ക് മാറ്റുകയായിരുന്നു.
പൊലീസിന്റെ കാവൽ ഉണ്ടായിരുന്ന സ്ഥലത്താണ് സംഭവം നടന്നത്. പിന്നിൽ ആരാണെന്ന് വ്യക്തമല്ല.
















