വയലാര്‍ രാമവര്‍മ്മ സാംസ്‌ക്കാരിക വേദി പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകന്‍ എം.കൃഷ്ണന്‍ നായരുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ ‘കൃഷ്ണാഞ്ജലി പുരസ്‌ക്കാരം’ ഇന്ന് മേയ് 9ന് 3 മണിക്ക് അദ്ദേഹത്തിന്റെ വസതിയിലെത്തി നിയുക്ത വട്ടിയൂര്‍ക്കാവ് എം.എല്‍എ,കെ.മുരളീധരന്‍ സമ്മാനിക്കും. എം.കൃഷ്ണന്‍ നായരുടെ 25-ാം ഓര്‍മ്മ വര്‍ഷവും വയലാര്‍ രാമവര്‍മ്മയുടെ 50-ാം സ്മൃതി വര്‍ഷവും കഴിഞ്ഞിരിക്കെ ഇരുവരുടെയും നൈര്‍മല്യവും,ഗൃഹാതുരത്വവും പേറുന്ന ഓര്‍മ്മകള്‍ നിലനിര്‍ത്തുന്നതിനാണ് കൃഷ്ണാഞ്ജലി പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
നടന്‍,നിര്‍മ്മാതാവ്,സംവിധായകന്‍,സ്റ്റുഡിയോ ഉടമ എന്നീ നിലകളില്‍ ബഹുമുഖ പ്രതിഭയും 63 വര്‍ഷക്കാലം മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭവനകളെയും ആദരിച്ചു കൊണ്ടാണ് നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം സമ്മാനിക്കുന്നതെന്ന് വയലാര്‍ രാമവര്‍മ്മ സാംസ്‌കാരിക വേദി പ്രസിഡന്റ് ഡോ.ജി.രാജ് മോഹന്‍,സെക്രട്ടറി മണക്കാട് രാമചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു. ചടങ്ങില്‍ എം.കൃഷ്ണന്‍നായരുടെ മകനും മുന്‍ ചീഫ് സെക്രട്ടറിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ കെ.ജയകുമാര്‍ ഉള്‍പ്പെടെ കലാ,സാംസ്‌ക്കാരിക,സാഹിത്യ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
















