അവയവക്കടത്തിനായി വ്യാജരേഖ ചമച്ച കേസില്‍ മുഖ്യപത്രി നജീബ് പിടിയില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ നേരത്തെ പുറത്തിറക്കുകയും തെരച്ചില്‍ ഊര്‍ജിതമാക്കുകയും ചെയ്തിരുന്നു. നജീബ് മെഡിക്കല്‍ ടൂറിസത്തിന്റെ മറവില്‍ വിദേശയാത്ര നടത്തിയതിന്റെ തെളിവ് അടക്കം പൊലീസിന് ലഭിച്ചിരുന്നു. ഇതോടെ ഇയാളുടെ അന്താരാഷ്ട്ര ബന്ധത്തിലടക്കം അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇരകളെ കണ്ടെത്താനുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചിരുന്നു. ഇതിനിടെയാണ് മുഖ്യപ്രതി നജീബ് പിടിയിലായത്.
എറണാകുളത്തെ പ്രത്യേക അന്വേഷണ സംഘം പ്രതിയുടെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിരുന്നെങ്കിലും മൊബൈല്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതിനിടയില്‍ നജീബിന്റെ ഭാര്യ പിടിയിലായിരുന്നു. ഭാര്യയെ ചോദ്യം ചെയ്തപ്പോഴാണ് പ്രതിയുടെ രഹസ്യ നമ്പറിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഈ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി എവിടെയാണെന്ന് കണ്ടു പിടിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരത്തോടെ തന്നെ കൊച്ചിയിലെത്തിച്ചേക്കും.
















