നിയമസഭാ തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ പാലക്കാട് ജില്ലയിലെ സിപിഐഎമ്മില്‍ കൂട്ടരാജി. സിപിഐഎം പാലക്കാട് ഏരിയ കമ്മിറ്റിയംഗം അബ്ദുള്‍ ഷുക്കൂറിനെ പാര്‍ട്ടിയില്‍ നിന്നും തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ചാണ് കൂട്ടരാജി.
കണ്ണൂരിലെ നിയുക്ത എംഎല്‍എയുടെ നേതൃത്വത്തില്‍ ചേരുന്ന വിമത കണ്‍വെന്‍ഷന്‍ പങ്കെടുക്കാനാണ് രാജിവച്ചവരുടെ നീക്കം. സിപിഐഎം ജില്ലാ നേതൃത്വത്തോട് കലഹിച്ച പാലക്കാട് ഏരിയ കമ്മിറ്റി അംഗം അബ്ദുള്‍ ഷുക്കൂറിനെതിരെ കഴിഞ്ഞ ദിവസമാണ് നടപടിയെടുത്തത്.
ഏരിയ കമ്മിറ്റിയില്‍ നിന്ന് ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയതോടെ പാര്‍ട്ടി ജില്ലാ നേതൃത്വത്തെ വിമര്‍ശിച്ച് ഷുക്കൂര്‍ രംഗത്തെത്തിയിരുന്നു.
തനിക്ക് പാര്‍ട്ടിയില്‍ ലഭിച്ച സ്ഥാനങ്ങള്‍ ഔദാര്യത്തില്‍ ലഭിച്ചതാണെന്ന ചിലരുടെ പ്രതികരണം വേദനിപ്പിച്ചന്നും പാര്‍ട്ടി വിടുന്നു എന്നുമായിരുന്നു ഷുക്കൂര്‍ പ്രതികരിച്ചത്.
ഇതിന് പിന്നാലെയാണ് സിപിഐഎം പാലക്കാട് വലിയങ്ങാടി ലോക്കല്‍ കമ്മിറ്റിയിലെ നാല് ബ്രാഞ്ചുകളില്‍ നിന്നായി 24 പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ഷുക്കൂറിനെ അനുകൂലിച്ച് സിപിഐഎമ്മില്‍ നിന്നും രാജിവച്ചത്.
















