അങ്കമാലി റെയിൽവേ സ്റ്റേഷന് സമീപം വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി രാജേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ചയാണ് നാടിനെ നടുക്കിയ ഈ സംഭവമുണ്ടായത്. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കിയാണ് പ്രതി അതിക്രമം നടത്തിയത്.
പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ പ്രതിയെ തടഞ്ഞുവെക്കുകയും തുടർന്ന് അങ്കമാലി പോലീസിന് കൈമാറുകയും ചെയ്യുകയായിരുന്നു.
സംഭവത്തിൽ പോലീസ് രാജേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിശദമായ അന്വേഷണം ആരംഭിച്ചു.
















