പ്രതിപക്ഷ നേതാവിൻ്റെ കാര്യത്തിൽ തീരുമാനമെടുക്കുന്ന സിപിഐഎമ്മിന്റെ നിർണായക പോളിബിറോയോ യോഗം ഡൽഹിയിൽ പുരോഗമിക്കുന്നു. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ സാധ്യത. കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും പ്രതിപക്ഷ നേതൃസ്ഥാനവും യോഗം നാളെ ചർച്ച ചെയ്യും. നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിലും പശ്ചിമ ബംഗാളിലുമുണ്ടായ പരാജയങ്ങളുടെ പ്രാഥമിക വിലയിരുത്തലാണ് ഡൽഹി എകെജി ഭവനിൽ ആരംഭിച്ച സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിന്റെ പ്രധാന അജണ്ട.കേരളത്തിലെ പ്രതിപക്ഷ നേതാവ് ആരാകണം എന്ന കാര്യത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അഭിപ്രായം പി ബി യോഗം നാളെയാണ് വിശദമായി ചർച്ചയ്ക്ക് എടുക്കാൻ പോകുന്നത്.
പിണറായി വിജയനെ കേരളത്തിലെ പ്രതിപക്ഷ നേതാവാക്കാനുള്ള അനുമതി പോളിറ്റ് ബ്യൂറോ നൽകിയേക്കും. അതേസമയം പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന് ചോദ്യത്തോട് പിണറായി വിജയൻ പ്രതികരിച്ചില്ല.കേരളത്തിൽ ഉണ്ടായ അപ്രതീക്ഷിത തിരിച്ചടിയുടെ കാരണങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള പ്രാഥമിക റിപ്പോർട്ടാണ് സംസ്ഥാന ഘടകം ഇന്ന് പിബിക്ക് മുന്നിൽ വെച്ചത്. വിശദമായ ചർച്ചകൾ ഈ മാസം 22ന് ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ നടക്കും. കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം പ്രാഥമികമായി അവലോകനം ചെയ്ത സിപിഐ ദേശീയ എക്സിക്യൂട്ടീവ് ദേശീയ കൗൺസിൽ യോഗങ്ങളിൽ ജനവികാരം തിരിച്ചറിയാൻ കഴിയാത്തതിൽ സംസ്ഥാന ഘടകത്തിനെതിരെ വിമർശനം ഉയർന്നു.
Story Highlights : M A Baby says there is no doubt that Kerala’s defeat is a big one
















