യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയെ മോസ്കോയിലേക്കു ചർച്ചയ്ക്കു ക്ഷണിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ഇരുവരും തമ്മിൽ നേരിട്ട് കൂടിക്കാഴ്ച നടത്താനുള്ള സാധ്യത വീണ്ടും തെളിയുന്നത് യുദ്ധം അവസാനിക്കുകയാണെന്നതിന്റെ സൂചനയാണ്. സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫികോ വഴി കൈമാറിയ സന്ദേശത്തിനു പിന്നാലെയാണ് പുടിന്റെ പ്രതികരണം. ദീർഘകാല സമാധാന കരാറിന് അന്തിമരൂപമായാൽ, അതിൽ ഒപ്പിടാൻ ‘എവിടെയും’ എത്താൻ താൻ തയാറാണെന്നും പുടിൻ അറിയിച്ചു.
















