കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ചു ബന്ധുക്കൾ രംഗത്ത്. ആലപ്പുഴ ഓമനപ്പുഴ പൊള്ളയില്‍ അനീഷിന്റെ ഭാര്യ ഫേബയാണ് മരിച്ചത്.
കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് യുവതി മരിച്ചതിന് ശേഷമെന്നാണ് ആരോപണം. ചികിൽസാപിഴവും അനാസ്ഥയും മരണകാരണമായെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഫേബയെ ലേബർ റൂമിൽ കയറ്റിയ ശേഷം ഒരു വിവരവും അറിയിച്ചില്ല.
സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സംഭവത്തില്‍ പൊലീസിലും ആശുപത്രി സൂപ്രണ്ടിനും ബന്ധുക്കൾ പരാതി നൽകി. അർത്തുങ്കൽ സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ് ഫേബയുടെ മൃതദേഹം.

















