കോണ്‍ഗ്രസ് മന്ത്രിമാര്‍ ആരെന്ന് ആകാംക്ഷ നിലനില്‍ക്കെ തലസ്ഥാനത്ത് കെ സി വേണുഗോപാല്‍ -ദീപദാസ് മുന്‍ഷി കൂടിക്കാഴ്ച. കെ സിയുടെ നാലാഞ്ചിറയിലെ വീട്ടിലായിരുന്നു ചര്‍ച്ച. അബിന്‍ വര്‍ക്കി, മാത്യു കുഴല്‍നാടന്‍, ദീപ്തിമേരി വര്‍ഗീസ് എന്നിവര്‍ കെസിയെ സന്ദര്‍ശിച്ചു. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്കായി കെ സി വേണുഗോപാല്‍ അല്‍പ്പം മുന്‍പാണ് കേരളത്തിലെത്തിയത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്ന് കെ സി വേണുഗോപാലിനെ സ്വീകരിച്ചു. കെ സി എന്നൊരു പക്ഷമില്ലെന്നും പുതിയ സര്‍ക്കാരിന് പൂര്‍ണ പിന്തുണയെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
രമേശ് ചെന്നത്തലുമായി സംസാരിച്ചെന്നും പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നും കെ സി വേണുഗോപാല്‍ വളരെ സ്മൂത്തായിട്ടുള്ള കാര്യങ്ങളായിരിക്കും ഉണ്ടാകാന്‍ പോകുന്നത്. പാര്‍ട്ടി ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനങ്ങളെല്ലാം അംഗീകരിക്കുന്നവരാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെല്ലാം. രമേശ് ചെന്നിത്തലയുമായി സംസാരിച്ചിരുന്നു. നിയുക്ത മുഖ്യമന്ത്രിയും അദ്ദേഹവുമായി സംസാരിച്ചിരുന്നു. ആ കാര്യങ്ങളൊക്കെ രമ്യമായി പരിഹരിക്കപ്പെടും – അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഒരു അന്തിമ തീരുമാനം എടുത്തുകഴിഞ്ഞാല്‍ ആ തീരുമാനം അംഗീകരിച്ച് മുന്നോട്ട് പോകുക എന്നുള്ളതാണ് ഓരോ പാര്‍ട്ടി പ്രവര്‍ത്തകന്റെയും ഉത്തരവാദിത്തമെന്നും അത് ശിരസാ വഹിക്കുന്ന ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണ് താനെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : KC Venugopal meets Deepa Das Munshi
















