രമേശ് ചെന്നിത്തല- കെ സുധാകരന്‍ കൂടിക്കാഴ്ച പൂര്‍ത്തിയായി. എല്ലാ പ്രശ്‌നങ്ങളും വളരെ സമാധാനത്തോടെ പരിഹരിക്കാനായെന്നും കോണ്‍ഗ്രസിന് ഒരു പുതിയ മുഖച്ഛായ കൈവന്നുവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം കെ സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. രമേശ് ചെന്നിത്തലയുടെ ആവശ്യങ്ങള്‍ പരിഹരിക്കപ്പെട്ടു എന്നാണ് തന്റെ വിശ്വാസമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.എങ്ങനെയാണ് പ്രശ്‌നപരിഹാരമുണ്ടായതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ നര്‍മ്മം ചാലിച്ച മറുപടിയാണ് കെ സുധാകരന്‍ നല്‍കിയത്. ആര്‍ സിയുടെ ന്യായമായ എല്ലാ ആവശ്യങ്ങളും പരിഹരിക്കപ്പെട്ടു എന്നാണ് വിശ്വാസം. ചെറിയ ഒരു പോരായ്മ ഉണ്ടെന്ന് തോന്നുന്നു.
പൊട്ടിച്ചിരിച്ചുകൊണ്ട് കെ സുധാകരന്റെ മറുപടി ഇങ്ങനെ. തന്റെ മനസും വികാരവും രമേശ് ചെന്നിത്തലയ്‌ക്കൊപ്പം എക്കാലവും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംതൃപ്തനാണോ എന്ന് രമേശ് ചെന്നിത്തലയോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കെ സുധാകരനെ കാണുന്നത് എപ്പോഴും തനിക്ക് സംതൃപ്തിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഇരുനേതാക്കളും നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ്. രമേശ് ചെന്നിത്തലയുടെ വസിതിയിലേക്ക് രമേശ് ചെന്നിത്തല എത്തുകയായിരുന്നു. മുമ്പ് വി ഡി സതീശന്‍, കെ സി വേണുഗോപാല്‍ എന്നിവരും രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം കടുത്ത അതൃപ്തിയിലായിരുന്ന അദ്ദേഹം ഒടുവില്‍ വഴങ്ങുകയാണെന്നാണ് വിവരം.
Story Highlights : k sudhakaran meets ramesh chennithala
















