നെതര്‍ലാന്‍ഡ്‌സുമായുള്ള സഹകരണം ശക്തമാക്കാന്‍ ഇന്ത്യ. പ്രധാനമന്ത്രിയുടെ ദ്വിദിന നെതര്‍ലാന്‍ഡ്‌സ് സന്ദര്‍ശനം ആരംഭിച്ചു.കിങ് വില്ലെം-അലക്‌സാണ്ടറുമായും രാജ്ഞി മാക്‌സിമയുമായും കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി. വിവിധ ധാരണ പത്രങ്ങളും ഒപ്പുവച്ചു.നെതര്‍ലാന്‍ഡ്‌സ് പ്രധാനമന്ത്രി റോബ് ജെറ്റനുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തും. സെമികണ്ടക്ടര്‍ സാങ്കേതിക വിദ്യ, ഊര്‍ജം, വ്യാപാരം, പ്രതിരോധം എന്നിവ കേന്ദ്രീകരിച്ചുള്ള സഹകരണം ശക്തമാക്കാനാണ് ഇന്ത്യ പ്രധാനമന്ത്രിയുടെ നെതര്‍ലാന്‍ഡ്‌സ് സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്.ഇതിന്റെ ഭാഗമായി നരേന്ദ്ര മോദി നെതര്‍ലാന്‍ഡ്‌സ് പ്രധാനമന്ത്രി റോബ് ജെറ്റനുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തും.
വില്ലം അലക്‌സാണ്ടര്‍ രാജാവ്, മാക്‌സിമ രാജ്ഞി എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തി.ഇന്ത്യയുടെ അഭിലാഷങ്ങള്‍ അതിര്‍ത്തികളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന് ഹേഗില്‍ ഇന്ത്യന്‍ പ്രവാസ സമൂഹത്തോട് മോദി പറഞ്ഞു. സെമികണ്ടക്ടര്‍ സാങ്കേതിക വിദ്യയുടെ ഹബ്ബായ നെതര്‍ലാന്‍ഡ്‌സുമായി വ്യാപാരവും സഹകരണവും വര്‍ധിപ്പിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുണ്ട്. ഡച്ച് വിദേശമന്ത്രി ടോം ബെറെന്‍ഡ്‌സെന്‍, റിയര്‍ അഡ്മിറല്‍ ലഡ്ജര്‍ ബ്രൂമേലര്‍ എന്നിവര്‍ ചേര്‍ന്നാണ് മോദിയെ ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍ വരവേല്‍പ് ഒരുക്കിയത്. തുടര്‍ന്ന് ഇന്ത്യന്‍ സമൂഹവും സ്വീകരിച്ചു. നെതര്‍ലാന്‍ഡ്‌സില്‍ നിന്ന് പ്രധാനമന്ത്രി സ്വീഡന്‍, ഇറ്റലി, സ്‌കോട്ട്‌ലന്‍ഡ് രാജ്യങ്ങളിലേക്ക് പോകും.
Story Highlights : PM Modi Netherlands Visit highlights
















