ഗുജറാത്തിലെ ദ്വാരക-ലിംബ്ഡി റോഡില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് രണ്ട് മരണം. കുടുംബത്തോടെ സ്വദേശമായ രഞ്ജിത്പാറിലേക്ക് പോകുന്നതിനിടെ ഷോർട്ട് സർക്കീട്ട് മൂലം കാറിന് തീപിടിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തീ വാഹനത്തിനുള്ളിൽ അതിവേഗം പടർന്നതോടെ ലോക്കിങ് സംവിധാനം തകരാറിലായി കാറിന്റെ ഡോർ അടയുകയും അച്ഛൻ വല്ലഭായി സുവയും മകൾ ഹീരാൾബെൻ സുവയും അകത്ത് കുടുങ്ങുകയായിരുന്നു. കാറിലുണ്ടായിരുന്ന വല്ലഭായിയുടെ ഭാര്യ സതിബെൻ സുവ തക്കസമയത്ത് രക്ഷപ്പെട്ടതായും പരിക്കുകളോടെ രക്ഷപ്പെട്ടതായും അധികൃതർ അറിയിച്ചു. വിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
















