പാർവ്വതിതിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലൂടെ ശ്രദ്ധേയമായ പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോട്ടയം ചങ്ങനാശ്ശേരി, കുട്ടനാട് എന്നിവിടങ്ങളിലായി പൂർത്തിയായി രിക്കുന്നു. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷഹദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം 11 ഐക്കൺസ് ഫിലിം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അർജുൻ സെൽവയാണ് നിർമ്മിക്കുന്നത്.
തികഞ്ഞ ഒരു പൊലീസ് സ്റ്റോറി പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ജോണറിൽ അവതരിപ്പിക്കുകയാണ് ഷഹദ് ഈ ചിത്രത്തിലൂടെ.
ഭർത്താവിൻ്റെ മരണത്തിനു ശേഷം ആശ്രിതനിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിതാ കോൺസ്റ്റബിളിൻ്റെ ഔദ്യോഗികജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിൻ്റെ ഇതിവൃത്തം. പാർവ്വതി തിരുവോത്താണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പാർവ്വതിക്കു പുറമേ വലിയൊരു താര നിര തന്നെ ഇ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. . വിജയരാഘവൻ്, സായ് കുമാർ,,മാത്യു തോമസ്, വിനയ് ഫോർട്ട്, അസിസ് നെടുമങ്ങാട് സിദ്ധാർത്ഥ് ഭരതൻ,ഉണ്ണി മായാ പ്രസാദ്, ജയശ്രീ,നിയാസ് ബക്കർ, സിറാജ്, എന്നിവരും പ്രശസ്‌ത തമിഴ് നടൻ പാർത്ഥിപനും ഈ ചിത്രത്തിലെ പ്രധാന അഭിനേതാവാണ് ..
രചന – പി.എസ്. സുബ്രഹമണ്യം, വിജേഷ് തോട്ടുങ്കൽ . സംഗീതം – മുജീബ് മജീദ്. ഛായാഗ്രഹണം – റോബി രാജ്. എഡിറ്റിംഗ് – ചമൻ ചാക്കോ. കലാസംവിധാനം – മഹേഷ് മോഹൻ.മേക്കപ്പ് – അമൽ. കോസ്റ്റ്യൂം ഡിസൈൻ -സമീരാസനീഷ് ..
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ബേബി പണിക്കർ. സ്റ്റിൽസ്- റിജാഷ് മുഹമ്മദ്:
ലൈൻ പ്രൊഡ്യൂസർ – ദീപക്. പ്രൊഡക്ഷൻ മാനേജർ – എൽദോ ജോൺ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഫഹദ് (അപ്പു) പ്രൊഡക്ഷൻ കൺട്രോളർ – സനൂപ് ചങ്ങനാശ്ശേരി’
സെൻട്രൽ പിക്ചേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പിആർഒ വാഴൂർ ജോസ്.
















