അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചൈന സന്ദർശനത്തിനു പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ചൈനയിലേക്ക്.
രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്നലെ ചൈനയിലെത്തിയ പുടിൻ, പ്രസിഡന്റ് ഷി ചിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തും.
റഷ്യയുമായി നല്ല ബന്ധം നിലനിർത്തിക്കൊണ്ട് യുഎസുമായുള്ള വ്യാപാര ബന്ധം ശക്തമാക്കാൻ ചൈന ശ്രമിക്കുന്നതിനിടെയാണ് പുടിന്റെ സന്ദർശനം.
ചൈന–റഷ്യ സൗഹൃദ ഉടമ്പടിയുടെ 25ാം വാർഷികവുമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇതുവരെയില്ലാത്ത തലത്തിലാണ് മുന്നോട്ടു പോകുന്നതെന്നും രാജ്യാന്തര തലത്തിൽ ഈ ബന്ധം വളരെ പ്രധാനമാണെന്നും ചൈനയിലേക്കു തിരിക്കും മുൻപ് പുറത്തുവിട്ട വിഡിയോയിൽ പുട്ടിൻ പറഞ്ഞു.
2025 സെപ്റ്റംബറിലാണ് പുട്ടിൻ ഇതിനു മുൻപ് ചൈനയിലെത്തിയത്. നിലവിൽ റഷ്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന.
















