തെന്നിന്ത്യൻ താരം റെബ മോണിക്ക ജോൺ പങ്കുവച്ച പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. അമ്മയാകാൻ ഒരുങ്ങുന്ന താരം ഇപ്പോൾ അവധി ആഘോഷത്തിലാണ്. ഭർത്താവ് ജോമോൻ ജോസഫിനൊപ്പം ഫുക്കറ്റിലാണ് താരം ഉള്ളത്.

നിറവയറിൽ സ്റ്റൈലിഷ് ഗെറ്റപ്പിലുള്ള ചിത്രങ്ങൾക്ക് കമന്റുമായി സഹപ്രവർത്തകരുമെത്തി. അനു ഇമ്മാനുവൽ, ഗൗരി കിഷൻ, പേളി മാണി തുടങ്ങി നിരവധി താരങ്ങളാണ് റെബയെ പ്രശംസിച്ചെത്തുന്നത്.
2022ൽ ആണ് നടി റെബ ജോണും ജോമോൻ ജോസഫും വിവാഹിതരാകുന്നത്. ബെംഗളൂരുവിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. പ്രണയവിവാഹമായിരുന്നു.
‘ജേക്കബിന്റെ സ്വർഗ്ഗരാജ്യം’, ‘ഫോറൻസിക്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് റെബ മോണിക്ക ജോൺ. തമിഴിൽ വിജയ് ചിത്രം ‘ബിഗിലി’ലെ പ്രകടനത്തിലൂടെയും റെബ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
‘പൈപ്പിൻ ചുവട്ടിലെ പ്രണയം’, ‘മിഖായേൽ’ തുടങ്ങിയവയാണ് റേബയുടെ ശ്രദ്ധേയമായ മറ്റു മലയാളം സിനിമകൾ. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിൾ അഭിനയിച്ച താരം മോഡലിങ് രംഗത്തും സജീവമാണ്.
















