പഴങ്ങൾ കഴിക്കാനുള്ള ആഗ്രഹം സാധാരണക്കാർക്ക് പതിവാണ്. എങ്കിലും കുറ്റപ്പെടുത്തലുകൾ അവർ അവിടെ കണ്ടെത്താറുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പഴങ്ങൾ ആണ് നമ്മുടെ സംസ്ഥാനത്ത് വിറ്റഴിക്കുന്നത്. ലാഭേച്ഛ നോക്കാതെ നടത്തി പോരുന്ന ഈ കച്ചവടത്തിൽ നഷ്ടം മാത്രമാണ് കച്ചവടക്കാരന് ലഭിക്കുക. എന്നിരുന്നാലും പഴക്കട നടത്തി കുടുംബം പുലർത്തി മകനെ എം.ടെക് പഠനം പൂർത്തിയാക്കാൻ സഹായിച്ച ഒരു പിതാവ് നമ്മുടെ കൊച്ച് കേരളത്തിലുണ്ട്.
കൊല്ലം ജില്ലയിൽ ചവറ എന്ന ഗ്രാമത്തിൽ. ആ പിതാവിൻ്റെ പേരാണ് മുഹമ്മദ് ആഷിർ .ദിനവും ഖുറാനിലെ അഞ്ച് വചനങ്ങൾ ചൊല്ലി നമസ്ക്കരിച്ചാണ് ആഷിറിൻ്റെ ഓരോ ദിനവും തുടങ്ങുന്നത്. കൂടാതെ നിസ്ക്കാരങ്ങളും മുടങ്ങാതെ പിതാവ് നിറവേറ്റുന്നു .മുഖത്ത് ഗൗരവം വിടർത്തി പറ്റുവരവുകാർക്ക് ഒരു നേർത്ത ചിരി നൽകി അങ്ങേയറ്റം ദേഹാദ്വാനത്തിലൂടെ കുടുംബം പുലർത്തുന്ന ഈ പിതാവിൻ്റെ ആഗ്രഹമായിരുന്നു മകനെ വലിയ നിലയിൽ ഉദ്യോഗസ്ഥൻ ആയി കാണണമെന്നുള്ളത്.
അത്തരത്തിൽ ഒരു ആഗ്രഹം സഫലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ പതിറ്റാണ്ടുകളായി ഈ പിതാവ് പഴക്കട നടത്തി ജീവിതം പുലർത്തി പോരുന്നത് .നോമ്പ് ദിനങ്ങളിൽ അദ്ദേഹത്തിൻ്റെ പ്രാർത്ഥനയും അത് തന്നെയായിരുന്നു . ജീവിതത്തിൽ പലകുറി വിജയിച്ചെങ്കിലും ഒരിക്കൽ പരാജയത്തിൻ്റെ വക്കോളം എത്തിയെങ്കിലും അപദാനം നൽകി സമൂഹത്തെ നേരിടാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല.
വില വർദ്ധന എന്തുമായി കൊള്ളട്ടെ എന്തുമായി കൊള്ളട്ടെ നഷ്ടം സംഭവിച്ചും ഈ കച്ചവടം മുമ്പോട്ട് കൊണ്ടു പോകുവാൻ അദ്ദേഹം തികഞ്ഞ നൈപുണ്യം അദ്ദേഹം കാത്ത് സൂക്ഷിച്ചിരുന്നു ഒപ്പം മകൻ്റെ പഠനവും കുടുംബത്തിൻ്റെ ചിലവും.
പഴങ്ങൾക്ക് പൊന്നും വില നൽകി അത് കേട് വരാതെ സൂക്ഷിച്ച് മറ്റ് കടകളിലേക്ക് ചെറുകിട വിതരണം നടത്തുമ്പോഴും ഈ പിതാവിൻ്റെ മനസ്സിൽ എന്നും വാണിജ്യ വ്യവസായ രംഗത്തെ വമ്പിച്ച കുതിച്ചു ചാട്ടം നടത്തുന്ന പഴ കമ്പോളങ്ങളുടെ വില കയറ്റവും വില കുറവും മാത്രമായിരുന്നു മനസ്സിൽ.
തേനി , കമ്പം എന്നിവിടങ്ങളിൽ നിന്നെത്തുന്ന നേന്ത്ര പഴങ്ങൾ വരവു കുറഞ്ഞാലും അത് തേടി പോയി കർണ്ണാടകയിൽ നിന്നും അത് എത്തിക്കുന്നതും ഈ കച്ചവടക്കാരൻ പതിവാക്കിയിരുന്നു. ഉഷ്ണകാറ്റിൽ തീ തുപ്പുന്ന വെയിലിൽ ഒരു കൈയ്യിൽ ഡയറിയും മറുതലക്കൽ ബാഗുമായി അദ്ദേഹം കച്ചവട ചന്തകളിൽ നിറ സാന്നിധ്യമായിരുന്നു .ഭാരിച്ച ജോലികൾക്കിടയിലും മകൻ്റെ പഠനം മുമ്പോട്ട് നയിച്ച ഈ പിതാവ് ഇന്ന് അമിത സന്തോഷത്തിലാണ്.
ചൂടു കാപ്പിയും ആയി മകൻ്റെ വരവും കാത്ത് സഹധർമ്മിണിയുടെ ചുമലിൽ കൈകൾ ചേർത്ത് വെച്ച് പുറത്തേക്ക് കണ്ണുകൾ വിടർത്തി മകനെ കാത്തിരിക്കുന്ന പിതാവിൻ്റെ മുഖത്ത് ചാരിതാർത്ഥ്യം ഉണ്ട് .മകൻ ഇന്ന് നല്ല നിലയിലാണ് ഒപ്പം തന്നെ ചേർത്ത പിടിച്ച കുടുംബവും.
















