സീരിയലുകളിലൂടെ ജനപ്രിയരായ താരങ്ങളായ ജിഷിൻ മോഹനും അമേയ നായരും വിവാഹിതരായി. ഇരുവരുടേയും രണ്ടാം വിവാഹമാണ്. ഗുരുവായൂർ കണ്ണന്റെ മുന്നിൽ നടന്ന ചടങ്ങിൽ വെച്ച് അമേയയുടെ കഴുത്തിൽ ജിഷിൻ താലി ചാർത്തി. വിരലിലെണ്ണാവുന്ന കുറച്ച് ബന്ധുക്കൾ മാത്രമാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയത്. രണ്ട് വർഷം മുമ്പാണ് ജിഷിനെ അമേയ പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും. അത് പിന്നീട് പ്രണയമായി മാറി. ശേഷം ലിവ് ഇൻ റിലേഷൻഷിപ്പ് ആരംഭിച്ചു.
അത് വിജയകരമായതിനാലാണ് വിവാഹം നടത്താമെന്ന് താരങ്ങൾ തീരുമാനിച്ചത്. ഓഫ് വൈറ്റും ഗോൾഡും കലർന്ന നിറത്തിലുള്ള ഡിസൈനർ കുർത്തയും കസവ് മുണ്ടുമായിരുന്നു ജിഷിന്റെ വേഷം. അതേ നിറത്തിൽ തന്നെയുള്ള സിംപിൾ ലെഹങ്കയും മിനിമൽ മേക്കപ്പും മിനിമൽ ജ്വല്ലറിയുമായിരുന്നു അമേയയുടേത്.ഞങ്ങൾ വിവാഹം കഴിക്കാൻ പോവുകയാണ്. എല്ലാവരുടേയും അനുഗ്രഹവും ആശിർവാദവും ഉണ്ടായിരിക്കണം. അമ്പലത്തിന്റെ റൂൾസ് പാലിക്കണം. പ്രശ്നം വരുന്ന രീതിയിൽ ഒന്നും സംഭവിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ഞങ്ങൾ നല്ല സന്തോഷത്തിലാണ്. ഞങ്ങൾ ലിവിങ് റിലേഷനിൽ ആയിരുന്നു. രണ്ട് വർഷമായി. അത് വിജയകരമായിരുന്നു. അതുകൊണ്ട് തന്നെ ബന്ധം വിവാഹത്തിലൂടെ ഓഫീഷ്യലാക്കാമെന്ന് തീരുമാനിച്ചു.
കാരണം കേരളത്തിൽ ദമ്പതികളായി ജീവിക്കണമെങ്കിൽ ലിവിങ് റിലേഷൻ ഒഫീഷ്യലാക്കണം. ഞങ്ങൾക്ക് അത് ആവശ്യമില്ലാതിരുന്നതുകൊണ്ടാണ് രണ്ട് വർഷം ലിവിങ് റിലേഷൻഷിപ്പിൽ കഴിഞ്ഞത്. ബന്ധം വിവാഹത്തിലൂടെ ഓഫീഷ്യലാക്കിയാൽ കുറച്ച് കൂടി കംഫേർട്ടാണ്. ഒരു ഫോർമാലിറ്റിക്ക് വേണ്ടിയാണ് വിവാഹിതരായത്.
















