‘ദൃശ്യം 3’ ഹിന്ദി പതിപ്പിന്റെ ഭാഗമാകാൻ തെന്നിന്ത്യൻ താരം പ്രകാശ് രാജ്. ചിത്രത്തിലെ തന്റെ ഭാഗങ്ങളുടെ ചിത്രീകരണം വിജയകരമായി പൂർത്തിയാക്കിയത്തിന്റെ സന്തോഷം സോഷ്യൽ മീഡിയ വഴി താരം പങ്കുവച്ചു.
അജയ് ദേവ്ഗൺ നായകനാകുന്ന ഹിന്ദി ‘ദൃശ്യം 3’ൽ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് പ്രകാശ് രാജ് അവതരിപ്പിക്കുന്നത്. മികച്ചൊരു ടീമിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം താരം കുറിപ്പിലൂടെ ആരാധകരുമായി പങ്കുവെച്ചു.
‘ദൃശ്യം 3, ഹിന്ദി, ഒരു മികച്ച ടീമിനൊപ്പമുള്ള മനോഹരമായ ഷൂട്ടിങ് പൂർത്തിയായി. ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് ഞാൻ പൂർണ്ണമായും ആസ്വദിച്ചു. നിങ്ങൾക്കും ഇത് ഏറെ ഇഷ്ടപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്… ഇനി അടുത്ത പ്രോജക്ടിലേക്ക്.’ പ്രകാശ് രാജ് കുറിച്ചു.
















