ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്ന് കരസേനാമേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ശത്രുതയിൽ താൽക്കാലികവിരാമം ഉണ്ടായിട്ടുണ്ടെങ്കിലും ഭാവിയിൽ ഉണ്ടായേക്കാവുന്ന ഏതൊരു സാഹചര്യത്തെയും നേരിടാൻ സൈന്യം അതീവ ജാഗ്രതയോടെയാണ് നിലകൊള്ളുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
മൂന്ന് സേനകളും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും ഭാവിയിലെ യുദ്ധമുറകളുടെ ആവശ്യകതകൾക്കനുസരിച്ച് പോരാട്ടവീര്യം മെച്ചപ്പെടുത്തുന്നതിനുമാണ് ഇപ്പോൾ.പ്രത്യേക ശ്രദ്ധ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















