ലോക പരിസ്ഥിതി ദിനം പോലീസ് ആസ്ഥാനത്ത് സമുചിതമായി ആചരിച്ചു. പോലീസ് ആസ്ഥാനത്ത് ധീരസ്മൃതിഭൂമിയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍, ആദ്ദേഹത്തിന്‍റെ പത്നി സരിത അരുണകുമാരി, പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്. ശ്രീജിത്ത്, ഐ.ജി ആര്‍. നിശാന്തിനി എന്നിവര്‍ ജാംബ, ഞാവല്‍, ഇലഞ്ഞി, നെല്ലി വൃക്ഷത്തൈകള്‍ നട്ടു. തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവി സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ക്ക് ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്യുകയും ചെയ്തു. ആസ്ഥാനത്തെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

















