തിരുവനന്തപുരം: ബെവ്കോ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ (സിഎംഡി) സ്ഥാനത്തുനിന്ന് എം.ആർ. അജിത് കുമാറിനെ അടിയന്തരമായി മാറ്റണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് എക്സൈസ് മന്ത്രി എം. ലിജു. വകുപ്പിന്റെ പ്രവർത്തനങ്ങളിൽ പൂർണ്ണമായ സുതാര്യത ഉറപ്പുവരുത്താൻ മറ്റൊരാളെ ഈ പദവിയിലേക്ക് നിയോഗിക്കണമെന്നാണ് മന്ത്രിയുടെ നിലപാട്. അജിത് കുമാറിനെ ബെവ്കോ സിഎംഡിയായി നിയമിച്ചതിൽ തുടക്കം മുതൽക്കേ എം. ലിജുവിന് വിയോജിപ്പുണ്ടായിരുന്നു.
പലതരത്തിലുള്ള വിവാദങ്ങളെ തുടർന്ന് എം ആർ അജിത്കുമാറിനെ പൊലീസിൽ നിന്നും മാറ്റിയെങ്കിലും മറ്റിടങ്ങളിൽ നിർണായകമായ പദവിയാണ് നൽകിയിരുന്നത്. എക്സൈസ് കമ്മീഷണർ സ്ഥാനത്തായിരുന്നു നിയമിച്ചിരുന്നത്. കൂടാതെ ബെവ്കോ ചെയർമാൻ സ്ഥാനവും നൽകിയിരുന്നു. ഇപ്പോൾ പുതിയ മന്ത്രിസഭ അധികാരത്തിലേറിയതോടെയാണ് എക്സൈസ് മന്ത്രി എം ലിജു എം ആർ അജിത്കുമാറിനെ മാറ്റണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. വകുപ്പിൻ്റെ സുതാര്യത ഉറപ്പാക്കാൻ മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
















