കൊച്ചി: അന്തരിച്ച നടൻ സലിംകുമാറിനെ അവസാനമായി കാണാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തി. പറവൂരിലെ ടൗൺഹാളിലെ പൊതുദർശനത്തിനാണ് മുഖ്യമന്ത്രി എത്തിയത്. സലിം കുമാറിന്റെ മക്കളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. സലിംകുമാറുമായി ഏറ്റവും അടുപ്പമുള്ള രാഷ്ട്രീയക്കാരനായിരുന്നു സതീശൻ. അദ്ദേഹത്തിന്റെ പ്രചാരണ വേദികളിൽ സജീവ സാന്നിധ്യമായിരുന്നു സലിംകുമാർ. സതീശൻ മുഖ്യമന്ത്രിയായ ശേഷം നാട്ടുകാർ നൽകിയ സ്വീകരണത്തിലാണ് സലിം കുമാർ അവസാനമായി പങ്കെടുത്ത പൊതുപരിപാടി.
ഉറച്ച രാഷ്ട്രീയ ബോധവും കോൺഗ്രസ് ബോധവുമുള്ള വ്യക്തിയായിരുന്നു സലിം കുമാറെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. അവസാനം അടിയുറച്ച കോൺഗ്രസുകാരനായിരുന്നു. എന്റെ എല്ലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസും ഉദ്ഘാടനം ചെയ്തത് അദ്ദേഹമായിരുന്നുവെന്ന് വി.ഡി. സതീശന്‍. ഏത് സംഘര്‍ഷ സാഹചര്യത്തിലും സാധാരണ നിലയിലേക്ക് മടങ്ങിയെത്തിക്കാനുള്ള നര്‍മബോധമുള്ളയാളായിരുന്നു സലിം കുമാര്‍. വീടുകളെ സന്തോഷ നിര്‍ഭരമാക്കുന്ന മുഖമായിരുന്നു അദ്ദേഹം. ഹാസ്യനടന്‍ മാത്രമല്ല, വലിയ നടന്‍ ആയിരുന്നുവെന്ന് ആദാമിന്‍റെ മകന്‍ അബു എന്ന സിനിമയിലൂടെ തെളിയിച്ചു. സാമുഹിക മാധ്യമങ്ങളിലെ തമാശകള്‍ സലിം കുമാറിന്‍റെ തമാശകളായിരുന്നു. അടൂര്‍ ഭാസിയെയും ബഹദൂറിനെയും പോലെ മലയാളിക്ക് സലിം കുമാര്‍. സഹോദര തുല്യനായ ആളെയാണ് തനിക്ക് നഷ്ടപ്പെട്ടതെന്നും സതീശന്‍ പറഞ്ഞു.
















