മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ നിയമസഭയിലും പുറത്തും പറയുന്നതെല്ലാം കല്ലുവെച്ച നുണയാണെന്ന് വരുത്തി തീര്‍ക്കാന്‍ ഇടതുപക്ഷവും അന്നത്തെ ഭരണപക്ഷവും രാഷ്ട്രീയമായി പറഞ്ഞിരുന്നു. പ്രതിപക്ഷത്തിന്റെ എല്ലാ വാദങ്ങളെയും സതീശന്‍ നുണ ചേര്‍ത്താണ് പരുന്നതെന്നും അതുകൊണ്ട് സതീശന്‍ ഒരു നുണയനാണെന്നും വരുത്തി തീര്‍ക്കുകയായിരുന്നു ലക്ഷ്യം. ഇത് സമര്‍ദ്ധിക്കാന്‍ സതീശന്‍ എന്ന പേരിനെ നുണേശന്‍ എന്നാക്കി മാറ്രുകയും ചെയ്തു. ഇടതുപക്ഷത്തിന്റെ ഈ ക്യാമ്പെയിന്‍ ഏറ്റെടുത്തത് സര്‍ക്കാര്‍ ജീവനക്കാരിലെ ഇടതു സഹയാത്രികരും യൂണിയന്‍ പ്രവര്‍ത്തകരുമാണ്.
സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും സതീശനെ നുണേശന്‍ എന്ന് മുദ്രകുത്തി വ്യാപകമായി പ്രചാരണം അഴിച്ചു വിടുകയും ചെയ്തു. അധികാരമില്ലാത്ത സമയത്ത്, തനിക്കെതിരേ പ്രചാരണം നടത്തിയവരെ കണ്ടെത്താന്‍ സതീശന്‍ അധികാരത്തിലെത്തിയപ്പോള്‍ ശ്രമം തുടങ്ങിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി.സതീശനെതിരെ ‘നുണേശന്‍’ എന്ന പേരില്‍ പ്രചാരണം നടത്തിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്റെ ഓഫിസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന ചില സി.പി.എം അനുഭാവികളായ ജീവനക്കാരാണ് പ്രചാരണത്തിനു ചുക്കാന്‍പിടിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
എ.കെ.ജി സെന്ററിലെ സമൂഹമാധ്യമ സംഘവുമായി ഇവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു എന്ന സൂചനയും ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാകരുതെന്ന ചട്ടം ലംഘിച്ചെന്നു കാട്ടിയാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. ‘നുണേശന്‍’ പ്രചാരണത്തിന്റെ ഭാഗമായിരുന്നെന്നു കരുതുന്ന, പബ്ലിക് റിലേഷന്‍സ് വകുപ്പിലെ അസിസ്റ്റന്റ് എഡിറ്ററെ അന്വേഷണം വരുന്നെന്നറിഞ്ഞ് ഒരു സി.പി.എം എം.എല്‍.എയുടെ പി.എ ആയി സ്ഥലംമാറ്റിയിരുന്നു. ശിക്ഷാനടപടിയായി ഉണ്ടായേക്കാവുന്ന സ്ഥലംമാറ്റത്തില്‍ നിന്ന് ഒഴിവാക്കാനായിരുന്നു ഇത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പി.ആര്‍.ഡിയില്‍ നിന്ന് വര്‍ക്ക് അറേഞ്ച്‌മെന്റ് വ്യവസ്ഥയിലാണ് ഇദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫിസില്‍ പ്രവര്‍ത്തിച്ചത്.
സന്ദീപ് വാരിയര്‍ എം.എല്‍.എ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കു നല്‍കിയ പരാതി കണക്കിലെടുത്താണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ശമ്പളം വാങ്ങി സി.പി.എമ്മിനു വേണ്ടി പ്രവര്‍ത്തിച്ച, സി.പി.എം അനുകൂല ചാനലിലെ മുന്‍ റിപ്പോര്‍ട്ടര്‍ കൂടിയായ എസ്. ജീവന്‍കുമാര്‍ എന്ന ജീവനക്കാരനെതിരെ നടപടി എടുക്കണമെന്നാണ് സന്ദീപ് വാരിയര്‍ നല്‍കിയ പരാതിയിലെ ആവശ്യം. പ്രമുഖ സി.പി.എം നേതാക്കള്‍ ഉള്‍പ്പെട്ട ‘റെഡ് ബറ്റാലിയന്‍’ എന്ന വാട്‌സാപ് ഗ്രൂപ്പില്‍ ഇദ്ദേഹം പോസ്റ്റ് ചെയ്‌തെന്ന് ആരോപിക്കുന്ന സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടും പരാതിയിലുണ്ട്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭരണകാലയളവും പിണറായി സര്‍ക്കാരിന്റെ ഭരണകാലവും തമ്മില്‍ താരതമ്യം ചെയ്ത് മാധ്യമങ്ങളില്‍ പരസ്യം നല്‍കിയതിനെക്കുറിച്ചും ഉടന്‍ അന്വേഷണം വരും. രാഷ്ട്രീയ താല്‍പര്യത്തോടെ ഇരു സര്‍ക്കാരുകളെ താരതമ്യം ചെയ്തു പരസ്യം തയാറാക്കിയത് അച്ചടക്കലംഘനമാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. പരസ്യം തയാറാക്കിയവരെയും ഫയല്‍ കൈകാര്യം ചെയ്തവരെയും ലക്ഷ്യമിട്ടാണ് അന്വേഷണം. മുഖ്യമന്ത്രിക്കു കീഴിലെ പി.ആര്‍.ഡി വകുപ്പിന്റെ തലപ്പത്ത് ഉടന്‍ മാറ്റത്തിനും നീക്കമുണ്ട്.
ഇടതു സര്‍ക്കാരിന്റെ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ നടത്തി.യ കുപ്രചാരണങ്ങളുടെയെല്ലാം തലപ്പത്തിരുന്നവരെല്ലാം ഇപ്പോള്‍ ഭയന്നിരിപ്പാണ്. മഎല്‍.ഡി.എഫ് അല്ലാതെ മറ്റാര് എന്ന ആപ്തവാക്യം മാത്രം വിശ്വസിച്ചിരുന്നവരാണ് ഇവരൊക്കെയും. ഇപ്പോള്‍ ഓട്ടം വെച്ചിരിക്കുകയാണ്. രക്ഷ്പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തവരും, മാസപ്പടി വാങ്ങിയവരും, പിണറായി വിജയന്‍ വാഴ്ത്തു പാട്ട് പാടിയവരുമെല്ലാം എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ്.
















