Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ: ‘ലർക്ക്’

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 8, 2026, 12:54 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വന്യമൃഗങ്ങളുമായുള്ള പോരാട്ടം മനുഷ്യരാശിയുടെ നിലനിൽപ്പിന്റെ കഥയിൽ ആദ്യ അദ്ധ്യായങ്ങളിലൊന്നാണ്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഈ വിഷയം പ്രസക്തമായി നിലനിൽക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരമായി ഒരു സിനിമ വരികയാണ്. മനുഷ്യനും മൃഗങ്ങളുമായുള്ള സംഘർഷത്തിന്റെ കഥ പറയുന്ന ‘ലർക്ക്’ എന്ന സിനിമയുടെ പ്രൊമോ ഗാനമാണ് ഇപ്പോൾ ചർച്ചയാകുന്നത്. പതിയിരിക്കുക എന്നർത്ഥമുള്ള ‘ലർക്ക്’ എന്ന പേരിൽ തന്നെ കൌതുകമുണർത്തുന്ന സിനിമ ഒട്ടേറെ ചോദ്യങ്ങളും ഉയർത്തുന്നു എന്നാണ് ചലച്ചിത്രോത്സവങ്ങളിൽ നിന്നുള്ള റിപ്പോർട്ട്.

കേരളാ ടാക്കീസിന്റെ ബാനറിൽ ആർ. ഹരികുമാർ അവതരിപ്പിക്കുന്ന, എം.എ. നിഷാദ് കഥ, സംവിധാനം നിർവ്വഹിച്ച സിനിമ അടുത്ത മാസം തിയേറ്ററുകളിലേക്ക് എത്തുന്നതിന് മുന്നോടിയായാണ് അണിയറപ്രവർത്തകർ ചിത്രത്തിന്റെ പ്രചാരണഗാനം പുറത്തിറക്കുന്നത്. ഈ ഗാനത്തിലെ ദൃശ്യങ്ങൾ പൂർണ്ണമായും നിർമ്മിതബുദ്ധി അഥവാ എഐ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത്.

ജാസ്സി ഗിഫ്റ്റ് ആലപിച്ചിരിക്കുന്ന ‘Eyes on the prey’ എന്ന ഈ ഇംഗ്ലീഷ്‌ ഗാനത്തിന്റെ വരികൾ തിരക്കഥാകൃത്ത് കൂടിയായ ജുബിൻ ജേക്കബിന്റേതാണ്. ഈണമൊരുക്കിയിരിക്കുന്നത് പ്രകാശ് അലക്സാണ്. വിനോ വിക്രമൻ പിള്ളയാണ് ഗാനത്തിന്റെ ദൃശ്യങ്ങൾ ഒരുക്കിയിട്ടുള്ളത്. മനു മഞ്ജിത്താണ് ചിത്രത്തിലെ മറ്റു ഗാനങ്ങൾ രചിച്ചിരിക്കുന്നത്. പ്രകാശ് അലക്സും, മിനീഷ് തമ്പാനുമാണ് സംഗീതസംവിധാനം. ഗാനങ്ങൾ അവതരിപ്പിക്കുന്നത് മനോരമ മ്യൂസിക്ക് ആണ്.

ജൂലൈയിൽ തിയേറ്ററുകളിലെത്തുന്ന ‘ലർക്ക്’ ഇതിനോടകം വിവിധ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ ഇടം നേടിക്കഴിഞ്ഞു. സിലോൺ, കർണാടക ചലച്ചിത്രോത്സവങ്ങളിൽ എം.എ. നിഷാദ് മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോൾ, മധ്യപ്രദേശ് വിന്ധ്യാ ചലച്ചിത്രോത്സവത്തിൽ ടി.ജി. രവി മികച്ച സഹനടനായും തെരഞ്ഞെടുക്കപ്പെട്ടു. ഇതോടൊപ്പം തന്നെ വിപിൻ മണ്ണൂർ ചിത്രസംയോജനത്തിനും, ഗണേശ് മാരാർ ശബ്ദമിശ്രണത്തിനും പുരസ്കാരങ്ങൾ നേടി. അനുമോൾ അവതരിപ്പിക്കുന്ന ലക്ഷ്മി എന്ന കഥാപാത്രം ചലച്ചിത്രോത്സവങ്ങളിൽ ഏറെ ചർച്ചയായിരുന്നു. മനുഷ്യന്റെ യഥാർത്ഥ ശത്രുവായി പതിയിരിക്കുന്നത് ആരെന്ന ചോദ്യമാണ് ലർക്ക് ഉയർത്തുന്നത്.

സൈജു കുറുപ്പ്, അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, ടി.ജി. രവി, അനുമോൾ, മഞ്ജു പിള്ള, സരിതാ കുക്കു, ജാഫർ ഇടുക്കി, സുധീർ കരമന, പ്രശാന്ത് മുരളി, ബിജു സോപാനം, സോഹൻ സീനുലാൽ, സജി സോമൻ, വിജയ് മേനോൻ, കുമാർ സുനിൽ, വിനോദ് കെടാമംഗലം, റെജു ശിവദാസ്, ബിജു കാസിം, ഫിറോസ് അബ്ദുള്ള, സ്മിനു സിജോ, മുത്തുമണി, ബിന്ദു പ്രദീപ്, രമ്യാ പണിക്കർ, നീതാ മനോജ്‌, ഷീജാ വക്കപ്പാടി തുടങ്ങിയ അഭിനേതാക്കൾ അണിനിരക്കുന്ന ചിത്രത്തിൽ സംവിധായകൻ എം.എ നിഷാദും ഒരു പ്രധാന വേഷത്തിലെത്തുന്നു. പ്രദർശനത്തിനെത്തിക്കുന്നത് മാൻ മീഡിയയാണ്.

കഥ, സംവിധാനം: എം.എ. നിഷാദ്
തിരക്കഥ, സംഭാഷണം: ജുബിൻ ജേക്കബ്
ഛായാഗ്രഹണം: രജീഷ് രാമൻ
ചിത്രസംയോജനം: വിപിൻ മണ്ണൂർ
ചമയം: സജി കാട്ടാക്കട
വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്
കലാസംവിധാനം: ത്യാഗു തവനൂർ
പശ്ചാത്തലസംഗീതം: പ്രകാശ് അലക്സ്
ശബ്ദലേഖനം: ജുബിൻ രാജ്
ശബ്ദമിശ്രണം: ഗണേഷ് മാരാർ
P.RO. വാഴൂർ ജോസ്.

ReadAlso:

മിമിക്രി ആർടി​സ്റ്റ്സ് അസോസിയേഷൻ: നാദിർഷ, കലാഭവൻ ഷാജോൺ പുതിയ ഭാരവാഹികൾ

ഐ,നോബഡി: ജൂലൈ 9ന് തിയേറ്ററുകളിൽ എത്തും; ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

ആർ മാധവന്റെ “ജി.ഡി.എൻ”ന്റെ ട്രെയിലർ പുറത്തിറങ്ങി: ‘എഡിസൺ ഓഫ് ഇന്ത്യ’യുടെ പറയപ്പെടാത്ത കഥ. ചിത്രം ജൂലായ് 17ന് തിയേറ്ററിൽ എത്തും.

Bodies we carry” ചിത്ര പ്രദർശനം

ഫൗണ്ട് ഫൂട്ടേജ് സോഷ്യൽ സറ്റയർ ചിത്രം “റോട്ടൻ സൊസൈറ്റി” അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ: ജൂലായ് 19 ന് റിലീസ്

Tags: ANWESHANAM NEWSLARKPREMO SONG OUTJASSY GIFTEYES ON THE PREY

Latest News

തുരങ്കപാതയിലെ മണ്ണിടിച്ചില്‍ മനുഷ്യ നിര്‍മ്മിതം ?: മന്ത്രി ടി. സിദ്ധിഖ്; മുഖ്യമന്ത്രി ദുരന്ത നിവരണ അതോറിട്ടിയില്‍; രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശം

ജ്വല്ലറി പാര്‍ക്ക് വരും: ഈ വര്‍ഷം തുടങ്ങുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

അമ്മയും മക്കളും തമ്മിലടിയും: രേവതിയും പത്മപ്രിയയും രാജിവെച്ചു; പിന്നാലെ ആരൊക്കെ പോകും ?

കേരള സമുദ്ര മിഷൻ 2026 ജൂലൈ 15-ന്: മാരിടൈം, ബ്ലൂ ഇക്കോണമി മേഖലകളിലെ അവസരങ്ങൾ ചർച്ച ചെയ്യും

വയനാട് തുരങ്കപാതയില്‍ മണ്ണിടിച്ചില്‍: വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു; വലിയ അപകടം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies