Kerala

IAS തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി | ias officers b ashok and n prasanth job postings

മിൻഹാജ് ആലം കൃഷി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാകും

സംസ്ഥാനത്തെ IAS ഉദ്യോഗസ്ഥ തലപ്പത്ത് വൻ അഴിച്ചുപണി. ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും.എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാകും. കൂടാതെ യുവജനകാര്യ,മൃഗശാല,മ്യൂസിയം വകുപ്പുകളുടെ അധിക ചുമതലയും എൻ. പ്രശാന്തിന് നൽകും. അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ സിൻഹയ്ക്ക് കയർ വികസന വകുപ്പിന്റെയും ഹൗസിങ് ഡിപ്പാർട്മെന്റിന്റെയും അധിക ചുമതല നൽകും.കെ ആർ ജ്യോതിലാലിന് പ്ലാനിങ് ബോർഡിന്റെ അധിക ചുമതല നൽകും. മിൻഹാജ് ആലം കൃഷി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാകും. രാജു നാരായണ സ്വാമി സൈനിക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും. ടി വി അനുപമ ഗതാഗത സെക്രട്ടറിയാകും.ഷാർമിള മേരി ജോസഫ് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും. രത്തൻ യു ഖേൽക്കറിനു തുറമുഖ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല നൽകും.

കെ ബിജു വനം വകുപ്പ് സെക്രട്ടറി. എം ജി രാജമാണിക്യം KSEB ചെയർമാൻ. കെ.ജീവൻ ബാബു റവന്യു,ദുരന്ത നിവാരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി. സുഹാസ്.എസ് ജല വിഭവ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയാകും.ദിവ്യ എസ് ഐയ്യർ തദ്ദേശസ്വയംഭരണ വകുപ്പിലേക്ക് മാറി. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും. അദീല അബ്ദുള്ള PWD സ്‌പെഷ്യൽ സെക്രട്ടറിയാകും. ശ്രീറാം സാംബശിവ റാവുവിനു IT വകുപ്പിന്റെ അധിക ചുമതല നൽകും. ഷാനവാസ്‌.എസ് തദ്ദേശ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാകും. ഡി.സജിത് ബാബു പൊതുവിഭ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാകും. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ അധിക ചുമതലയും വഹിക്കും.കെ.ഗോപാലകൃഷ്ണൻ പരിസ്ഥിതി വകുപ്പ് ഡയറക്ടർ. ടി.വി സുഭാഷ് കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി. എം.അഞ്ജനയ്ക്ക് നോർക്കയുടെയും ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും അധിക ചുമതല നൽകി.

ഷീബ ജോർജ് വനിത ശിശു വികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാകും. അഫ്‌സാന പർവീൺ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാകും. ജെറോമിക് ജോർജിന് ധനവകുപ്പിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി നിയമനം. അവധി കഴിഞ്ഞു മടങ്ങിയെത്തിയ രേണു രാജിന് ആരോഗ്യ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി നിയമനം ലഭിച്ചു. ആസിഫ് കെ യൂസഫ് നോർക്ക ഡയറക്ടർ. ശ്രീധന്യ സുരേഷ് – ഫുഡ് സേഫ്ടി കമ്മീഷണർ. സഫ്ന നസറുദ്ധീന് ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അധിക ചുമതല. രാഹുൽ കൃഷ്ണ ശർമ – GST സ്പെഷ്യൽ കമ്മീഷ്ണർ. അനു.എസ്.നായർ നാഷണൽ ഹെൽത്ത്‌ മിഷൻ ഡയറക്ടർ. സബിൻ സമീദിന് ഐ & പി ആർ ഡി ഡയറക്ടറുടെ അധിക ചുമതല. ഹർഷിൽ.ആർ.മീന ടൂറിസം MDയുമായി നിയമിക്കാൻ ഉത്തരവായി.

Story Highlights : ias officers b ashok and n prasanth job postings