Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

സി.പി.എമ്മിന് ദുഖവെള്ളിയോ ?: ഒടുവില്‍ വീണ വിജയന് ED സമന്‍സ്; ഇടതുപക്ഷ സമരഭടന്‍മാര്‍ പ്രതിരോധിക്കുമോ ?; എന്താണ് വീണയ്‌ക്കെതിരേയുള്ള മാസപ്പടി കേസ് ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 9, 2026, 11:22 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി വീണാ വിജയന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് സമന്‍സ് അച്ചിരിക്കുകയാണ്. നീണ്ട നിയമ വഴികളിലൂടെ സംഘര്‍ഷഭരിതമായ നാളുകള്‍ താണ്ടിയാണ് ഒടുവില്‍ ടി.വീണയ്ക്ക് സമന്‍സ് നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ച കെട്ടിയിലെ ഇ.ഡി. ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് നിര്‍ദേശം. കേസുമായി ബന്ധപ്പെട്ട് അന്വേഷണം തുടരാമെന്ന ഹൈക്കോടതിയുടെ അനുകൂല വിധി വന്നതിന് പിന്നാലെയാണ് ഇഡിയുടെ ഈ നിര്‍ണായക നീക്കം. ടി. വീണയ്ക്ക് പുറമെ എട്ടുപേര്‍ക്കു കൂടി ഇഡി സമന്‍സ് അയച്ചിട്ടുണ്ട്. സി.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്ത, ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ശരണ്‍ എസ്. കര്‍ത്ത, ചീഫ് ജനറല്‍ മാനേജര്‍ കെ.എസ്. സുശേഷ് കുമാര്‍ എന്നിവരാണ് സമന്‍സ് ലഭിച്ച മറ്റ് പ്രധാന വ്യക്തികള്‍.

ഈ ഉന്നത ഉദ്യോഗസ്ഥരെക്കൂടാതെ സി.എം.ആര്‍.എല്ലിലെ മറ്റ് ചില ജീവനക്കാര്‍ക്കും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ ജൂണ്‍ 12 വെള്ളിയാഴ്ച സി.പി.എമ്മിന് ദുഖ: വെള്ളിയാകും. ഇതുവരെ പിടിച്ചു നിന്നത് പിണറായി വിജയനെതിരേ രാഷ്ട്രീയ ആയുധമാക്കി ഇ.ഡി.യെ ഉപയോഗിക്കുന്നു എന്ന വ്യാജേനയായിരുന്നു. ഇക്കഴിഞ്ഞ നാളില്‍ പ്രതിപക്ഷ നേതാവിന്റെ വാടക വീട്ടില്‍ ഇഡി. റെയ്ഡിനെത്തിയപ്പോള്‍ വരെയും ഇതു തന്നെയാണ് ഇടതുപക്ഷം ഉന്നയിച്ചിരുന്ന ആരോപണവും പ്രതിരോധവും. എന്നാല്‍, അപ്പോഴൊന്നും ഇ.ഡി. നോട്ടമിട്ട വീണാ വിജയന്‍ മുന്നിലുണ്ടായിരുന്നില്ല. വീണ വിജയന്റെ പേരില്‍ തങ്ങളുടെ പോളിറ്റ്ബ്യൂറോ അംഗവും, മുന്‍ മുഖ്യമന്ത്രിയും, ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിനെയും കരിവാരി തേയ്ക്കുക എന്നതു മാത്രമാണ് ലക്ഷ്യമെന്നാണ് ഇടതുപക്ഷത്തിന്റെ വാദം.

ഇ.ഡിയെ തടയാന്‍, ആക്രമിച്ച് ഇല്ലാതാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ എല്ലാവിധ കയ്യാങ്കളികളെയും ഒരു ദിവസത്തെ അഴസാനം വരെയും പാര്‍ട്ടി ന്യായീകരിച്ചു. എന്നാല്‍, ഇ.ഡി ഉദ്യോഗസ്ഥര്‍ വന്ന വാഹനത്തിനു നേരെ കനത്ത ആക്രമണം നടത്തിയതോടെ കാര്യങ്ങള്‍ ഇടതുപക്ഷത്തിന്റെ കൈയ്യില്‍ നിന്നും പോവുകയായിരുന്നു. പ്രകോപിതരായി നന്ന ആള്‍ക്കൂട്ടത്തിലേക്ക് ഇ.ഡി വാഹനവുമായി വന്നതെന്തിന് എന്ന മറു ചോദ്യമുന്നിയിച്ച് സി.പി.എം നേതാക്കള്‍ ഇ.ഡി ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തിയെങ്കിലും, ആക്രമണം നടത്തിയ പാര്‍ട്ടി പ്രവര്‍ത്തകരെ ഓരോരുത്തരെയായി നേതാക്കള്‍ തന്നെ പോലീസിനു വിട്ടു കൊടുക്കുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്.

ആക്രമണം നടത്തിയവര്‍ക്ക് ജാമ്യം കിട്ടുമോ എന്നത് തുലാസിലിരിക്കുമ്പോഴാണ് ഇ.ഡിയുടെ റെയ്ഡിന്റെ സത്യാവസ്ഥയും, അതിനെ പ്രതിരോധിച്ചു കൊണ്ടുള്ള പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനവും വരുന്നത്. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവുകയായിരുന്നു. ഇ.ഡി. ചോദ്യം ചെയ്തത് മകളെ മാത്രമായിരുന്നു എന്നാണ് പിണറായി വിജയന്‍ കേരളത്തോട് പറഞ്ഞത്. തന്നെ ഒരു വിധത്തിലും അവര്‍ ബുദ്ധിമുട്ടിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. അഇതേസമയം, വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു നന്ന് ഇ.ഡിയും സമ്മതിച്ചു. ഇതോടെ പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ റെയ്ഡും വീണയുടെ മേലുള്ള ആരോപണവും ഇ.ഡിയുടെ വരവും നിയമപരമായ കാര്യങ്ങളാണെന്ന് ബോധ്യമായി. എന്നാല്‍, അതിനെതിരേ തങ്ങളുടെ സഖാവിന്റെ വീട്ടില്‍ കയറിയ ഇ.ഡിയെ നേരിട്ട പ്രവര്‍ത്തകരുടെ ഇടപെടല്‍ നിയമ വിരുദ്ധവും.

ഇതാണ് നടന്നത്. പിന്നീടുള്ള ഇ.ഡിയുടെ നടപടികള്‍ വളരെ വേഗത്തിലായിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. അതുകൊണ്ടാണ് വീണയ്ക്ക് സമന്‍സ് അയയ്ക്കാന്‍ കഴിഞ്ഞതും. വീണയ്ക്ക് സമന്‍സ് കിട്ടിയതിനു പിന്നാലെ പാര്‍ട്ടിയോ, പ്രവര്‍ത്തകരോ ഇതുവരെ പ്രകടനം നടത്തിക്കണ്ടില്ല. വാര്‍ത്താക്കുറിപ്പ് ഇറക്കി കണ്ടില്ല. ഇനി വെള്ളിയാഴ്ച കൊച്ചിയില്‍ ഇ.ഡി ഓഫീസിലേക്ക് ആക്രമണം അഴിച്ചു വിടുമോ എന്നു കാത്തിരുന്നു കാണുക തന്നെ വേണം.

  • എന്താണ് വീണയ്‌ക്കെതിരേയുള്ള കേസ് ?

കൊച്ചിയിലെ സി.എം.ആര്‍.എല്‍ (കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ്) എന്ന സ്വകാര്യ കമ്പനിയും ടി. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷന്‍സ് എന്ന ഐ.ടി കമ്പനിയും തമ്മില്‍ നടന്ന സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടതാണ് ഈ കേസ്. 2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ എക്സാലോജിക് കമ്പനിക്ക് സി.എം.ആര്‍.എല്‍ 1.72 കോടി രൂപ നല്‍കിയെന്നും, എന്നാല്‍ ഇതിന് പകരമായി യാതൊരു വിധ ഐ.ടി സേവനങ്ങളും കമ്പനി നല്‍കിയിട്ടില്ലെന്നുമാണ് ഉയര്‍ന്നുവന്ന ആരോപണം.

ഇന്‍കം ടാക്‌സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലുകളോടെയാണ് ഈ വിഷയം ആദ്യം പുറത്തുവരുന്നത്. ചെയ്യാത്ത സേവനത്തിന് പ്രതിഫലം കൈപ്പറ്റിയത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.ഡി കേസെടുത്ത് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. നേരത്തെ, ഒരു എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്യാതെയുള്ള ഇ.ഡി അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സി.എം.ആര്‍.എല്‍ കമ്പനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അന്വേഷണത്തിന് യാതൊരു തടസവുമില്ലെന്നും, കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച വിഷയങ്ങളില്‍ സ്വതന്ത്രമായി അന്വേഷിക്കാന്‍ ഇ.ഡിക്ക് പൂര്‍ണ്ണ അധികാരമുണ്ടെന്നും വ്യക്തമാക്കി ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും ഹര്‍ജികള്‍ തള്ളി. കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തിന് കീഴിലുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ) അന്വേഷണം നടത്തുന്നതിനാല്‍ ഇ.ഡിയുടെ സമാന്തര അന്വേഷണം ആവശ്യമില്ലെന്ന കമ്പനിയുടെ വാദവും കോടതി അംഗീകരിച്ചില്ല. ഈ അനുകൂല വിധിയുടെ പശ്ചാത്തലത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയ അന്വേഷണ സംഘം നടപടികള്‍ വേഗത്തിലാക്കുകയും ഔദ്യോഗികമായി സമന്‍സ് കൈമാറുകയുമായിരുന്നു.

സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള വിശദമായ ചോദ്യം ചെയ്യലായിരിക്കും നടക്കുക. ഇതിനുപുറമെ, എസ്.എഫ്.ഐ.ഒ ഇതുവരെ ശേഖരിച്ച കേസ് രേഖകള്‍ കൂടി വിട്ടുകിട്ടുന്നതിനായി ഇ.ഡി കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ രേഖകള്‍ കൂടി പരിശോധിച്ച് ചോദ്യം ചെയ്യുന്നതോടെ വരും ദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ നിര്‍ണായക നടപടികള്‍ ഉണ്ടായേക്കും.

 

ReadAlso:

അമ്മയും, അലക്കിത്തെളിയാത്ത വിഴുപ്പും: അദാനിയുടെ 15 കോടിയും ശ്വേതാ മേനോനും വെള്ളം കുടിക്കുമോ ?; വെളിപാടും വെളിപ്പെടുത്തലും ഞെട്ടിച്ച് മാലാപാര്‍വ്വതി

പറഞ്ഞതേയുള്ളൂ, ചെയ്തില്ല: അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാതെ ശ്വേതാമേനോന്‍; അഡ്‌ഹോക്ക് കമ്മിറ്റി ത്രിശങ്കുവില്‍: നിയമപരമായും അമ്മയില്‍ ഒന്നും ശരിയല്ല ?

നാടിന് വിരുദ്ധമായ ഒരുപാട് തീരുമാനങ്ങള്‍ ഉണ്ടാകുന്നു: ഗൂഢ ലക്ഷ്യത്തോടെയുള്ള ഒളിച്ചുകടത്തലാണ് നിയമസഭയില്‍ നടന്നത്; ശക്തമായി എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

ഉള്ളില്‍ എരിയുന്ന തീ ആയി ഇറാന്‍: ആയത്തുള്ള അലി ഖമനയിയുടെ കൊലപാതകത്തിന് പകരം ചോദിക്കും; സമാധാനവും യുദ്ധവും അമേരിക്കയുടെ തന്ത്രം മാത്രം; സംസ്‌ക്കാര ചടങ്ങുകള്‍ക്ക് ഒരുങ്ങി ഇറാന്‍ ?

ആന്റണി പെപ്പേയെ ബ്ലാക്ക്‌മെയില്‍ ചെയ്തത് ഇന്‍ഫ്‌ളുവന്‍സറും സംഘവും: തട്ടിയത് 25 ലക്ഷംരൂപ; എന്റെ കാസറ്റ് അബ്ദുള്‍ ഹക്കീം

Tags: ഒടുവില്‍ വീണ വിജയന് ED സമന്‍സ്veena vijayanPinarayi VijayanCPMPROTESTEXALOGICANWESHANAM NEWSCMRL CASEസി.പി.എമ്മിന് ദുഖ:വെള്ളിയോ ?

Latest News

ഡോ. പ്രമോദ് പയ്യന്നൂർ നൂറുൽ ഇസ്‌ലാം സർവ്വകലാശാല സുകുമാരി മൾട്ടിമീഡിയ ആൻഡ് ഫിലിം ടെക്‌നോളജി ഡയറക്ടറായി ചുമതലയേറ്റു | Dr. Pramod Payyannur has assumed charge as the Director of Sukumari Multimedia and Film Technology at Noorul Islam University.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗികൾ തറയിൽ കിടക്കുന്നത് ഒഴിവാക്കാൻ ഇടപെടലുമായി ആരോഗ്യവകുപ്പ് | Health Department to prevent patients from lying on the floor at Thiruvananthapuram Medical College

പ്രിയദർശിനി പദ്ധതി: പരാതികൾ പഠിക്കാൻ സമിതി, ലക്ഷ്യം സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കൽ‌ | Priyadarshini Project: Committee to examine complaints

ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി; വിതുമ്പി ഇറാന്‍ | At Ali Khamenei’s Funeral, images showed the coffin of his 14-month-old granddaughter

മമത ബാനർജിയുടെ TMCക്ക് വീണ്ടും തിരിച്ചടി; സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു | Another Jolt To Mamata Banerjee, Trinamool Bengal Chief Quits

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies