Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കടക്കു പുറത്ത് ?: പി.വിയുടെ വഴിയേ വി.ഡിയും ?; അടച്ചതൊന്നും തുറക്കില്ല, തുറന്നു തരാന്‍ മനസ്സില്ലെന്ന് സര്‍ക്കാര്‍ ?; സെക്രട്ടേറിയറ്റില്‍ മാധ്യമങ്ങള്‍ക്ക് വീണ്ടും നിയന്ത്രണം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 9, 2026, 01:26 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിലേക്ക് മാധ്യമങ്ങള്‍ക്ക് വീണ്ടും കര്‍ശന നിയന്ത്രണം. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോര്‍ത്ത് ബ്ലോക്കില്‍ ഒരാഴ്ച മുന്‍പ് തുടങ്ങിയ നിയന്ത്രണങ്ങള്‍ ഇപ്പോള്‍ സെക്രട്ടേറിയറ്റിലെ മറ്റ് ഓഫീസുകളിലേക്കും വ്യാപകമാക്കിയിരിക്കുകയാണ്. പൊതുസന്ദര്‍ശകര്‍ക്കായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ മറയാക്കിയാണ് മാധ്യമപ്രവര്‍ത്തകരെയും തടയുന്നത്. ഇതിന് പുറമെ സെക്രട്ടേറിയറ്റിലെ പ്രധാന പ്രവേശന കവാടമായ നോര്‍ത്ത് ഗേറ്റ് (സമരഗേറ്റ്) ബാരിക്കേഡ് വെച്ച് അടക്കുകയും ചെയ്തു. ബന്ധപ്പെടേണ്ട വകുപ്പില്‍ നിന്നുള്ള പ്രത്യേക ശിപാര്‍ശ ഇല്ലാതെ, സര്‍ക്കാര്‍ അംഗീകൃത അക്രഡിറ്റേഷന്‍ ഉള്ള മാധ്യമപ്രവര്‍ത്തകരെപ്പോലും അകത്ത് കയറ്റിവിടേണ്ടതില്ല എന്നാണ് കന്റോണ്‍മെന്റ് ഗേറ്റിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.

മുഖ്യമന്ത്രിക്ക് കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കുന്നത്. സെക്രട്ടേറിയറ്റ് അടക്കമുള്ള നിയന്ത്രിത മേഖലകളില്‍ സുഗമമായി പ്രവേശിച്ച് വാര്‍ത്താ ശേഖരണം നടത്തുന്നതിന് വേണ്ടിയാണിത്. എന്നാല്‍ ഈ കാര്‍ഡുമായി എത്തുന്നവരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയാണ്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ സെക്രട്ടേറിയറ്റില്‍ സന്ദര്‍ശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതേത്തുടര്‍ന്ന് സന്ദര്‍ശക സമയം വൈകിട്ട് മൂന്ന് മണി മുതല്‍ അഞ്ച് മണി വരെയായി പരിമിതപ്പെടുത്തിയിരുന്നു. പാസ് എടുത്തോ, അല്ലെങ്കില്‍ അകത്തുനിന്നും സെക്യൂരിറ്റി ഗേറ്റിലേക്ക് വരുന്ന ഫോണ്‍ കോള്‍ വഴിയോ മാത്രമേ ഈ സമയത്തും അകത്ത് കടക്കാന്‍ സാധിക്കൂ. പൊതുജനങ്ങള്‍ക്കുള്ള ഈ നിയന്ത്രണം ചൂണ്ടിക്കാട്ടിയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ മാധ്യമങ്ങളെയും തടയുന്നത്.

സെക്രട്ടേറിയറ്റിലേക്ക് പ്രവേശിക്കുന്ന പ്രധാന ഗേറ്റായ നോര്‍ത്ത് ഗേറ്റും ബാരിക്കേഡുകള്‍ ഉപയോഗിച്ച് അടച്ചിരിക്കുകയാണ്. നിരന്തരം സമരങ്ങള്‍ നടക്കുന്നതിനാലും ജനങ്ങളുടെ പ്രധാന പ്രവേശന മാര്‍ഗമായതിനാലും ‘സമരഗേറ്റ്’ എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ഉടനെ തുറന്നുകൊടുത്ത ഗേറ്റാണ് ഇപ്പോള്‍ വീണ്ടും അടച്ചിരിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ കാലത്താണ് സെക്രട്ടേറിയറ്റില്‍ മാധ്യമങ്ങള്‍ക്ക് സമാനമായ രീതിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അന്ന് പ്രതിപക്ഷത്തായിരുന്നവര്‍ ഈ മാധ്യമ വിലക്കിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സന്ദര്‍ശക സമയക്രമം ഉള്‍പ്പെടെ മുന്‍ സര്‍ക്കാരിന്റെ കാലത്തെ അതേ രീതിയിലേക്ക് ഇപ്പോള്‍ വീണ്ടും മാറിയിരിക്കുകയാണ്.

അതേസമയം, മുഖ്യമന്ത്രി ബജറ്റിന്റെ തിരക്കിലായതിനാല്‍ സെക്രട്ടേറിയറ്റിലെ പ്രവേശനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സമയം ലഭിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഈ മാസം തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുമെന്നും അധികൃതര്‍ അറിയിക്കുന്നു.

ReadAlso:

അനധികൃത പാർക്കിംഗും വാഹനങ്ങളിലെ രൂപമാറ്റവും; എറണാകുളം ജില്ലയിൽ മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധനയിൽ 122 കേസുകൾ, 1,84,750 പിഴ ഈടാക്കി

വിജിലൻസിലെ ‘ടി’ ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിൽ നിന്ന് വെട്ടിമാറ്റിയത് അഴിമതി മൂടിവെക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ഇടപെടൽ; പിണറായി വിജയൻ

എം ആർ അജിത്കുമാറിന്റെ സസ്പെൻഷൻ 120 ദിവസം കൂടി നീട്ടി; സസ്പെൻഷനിലായിട്ട് മൂന്നു മാസം പൂർത്തിയായി

രണ്ടാംഘട്ട പ്രക്ഷോഭം; കനത്ത ജാഗ്രതയിൽ ഫ്രാൻസ്, നഗരങ്ങളില്‍ കർഫ്യു

ശശിധരന്‍ കര്‍ത്തയുമായി ബന്ധമില്ല; ഭാര്യ പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനമില്ലാത്തത്; ഇപി ജയരാജന്‍

Tags: vd satheesanPinarayi VijayanSECRATERIATEANWESHANAM NEWS

Latest News

മക്കയ്ക്കും മദീനയ്ക്കും നേരെ വീണ്ടും ഹൂതി ആക്രമണ ശ്രമം; രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി അറേബ്യ തകര്‍ത്തു

ദീപാവലി സമയത്ത് 10,000 കോടിയുടെ കച്ചവടം പോകും; സമരം മാറ്റിവെയ്ക്കണമെന്ന് രാഹുലിനോട് വ്യാപാരികള്‍

അണ്ടൂർക്കോണം പിഎച്ച്സിയിൽ ഓട്ടിസം ബാധിച്ച യുവാവിന് മരുന്ന് മാറി നൽകിയ സംഭവം: ഫാർമസിസ്റ്റിനെ സസ്പെൻഡ് ചെയ്തു

പീഡന പരാതികൾ പരസ്യമാക്കാതെ പരിഹരിക്കാൻ സിപിഎം; ഐസിസികൾക്ക് പ്രവർത്തന രൂപരേഖയുണ്ടാക്കി

മഴയുണ്ട്, കുടപോലെ കരുതലും വേണം: വൈദ്യുത കമ്പികള്‍ പൊട്ടിക്കിടക്കാന്‍ സാധ്യത കൂടുതല്‍; ഭയമല്ല, ജാഗ്രത വേണംമെന്ന് KSEB

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies