വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിച്ച് എം.പത്മകുമാർ സംവിധാനം ചെയ്യുന്ന ഉയിർ എന്ന ചിത്രത്തിന്റ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു. ജൂൺ ഇരുപത്തിയാറിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ പ്രൊമോഷൻ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. പൂർണമായും പൊലീസ് കഥയുടെ ചലച്ചിത്രാവിഷ്ക്കാരണമാണ് ഈ ചിത്രം . അതിനനുസരിച്ചുള്ള താണ് ഈ വീഡിയോയും. മലബാറിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള ഇമോഷണൽ ക്രൈം ഡ്രാമയാണ് ഈ ചിത്രം..
റോഷൻ മാത്യു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ശ്രുതി മേനോൻ നായികയാകുന്നു.
ബൈജു സന്തോഷ് , അതുല്യ ചന്ദ്രൻ , വിനീത് തട്ടിൽ, ഷാജു ശ്രീധർ, എന്നിവരോടൊപ്പം , തമിഴ്, മലയാളം ഭാഷകളിൽ ശ്രദ്ധേയരായ ഹരീഷ് , വിനോദ് സാഗർ എന്നിവരും ബോളിവുഡിലെ പ്രമുഖ താരങ്ങളായ സെയ്യാമി ഖേറും , മഹേഷ് ഷെട്ടിയും കൂടാതെ മാസ്റ്റർ ആര്യൻ എസ് പൂജാരി ,ബേബി മിത്രാ സഞ്ജയ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. എസ്.ഐ. അൻഷാദിന്റെ കഥക്ക് ഷാജി മാറാടും, നിഖിൽ കെ. മേനോനും ചേർന്നു തിരക്കഥ രചിച്ചിരിക്കുന്നു.
ഷിബു ചക്രവർത്തി, മ്പന്തോഷ് വർമ്മ എന്നിവരുടെ ഗാനങ്ങൾക്ക് . മണികണ്ഠൻ അയ്യപ്പ ഈണം പകർത്തിരിക്കുന്നു
ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിള്ളി.
എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം.
കലാസംവിധാനം – സാബുറാം
മേക്കപ്പ് – പി.വി. ശങ്കർ.
കോസ്റ്റ്യും – ഡിസൈൻ- അയിഷസഫീർസേട്ട്.
നിശ്ചല ഛായാഗ്രഹണം – ശ്രീജിത്ത് ചെട്ടിപ്പടി ‘
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കെ.ജെ. വിനയൻ.
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – പ്രസാദ് യാദവ്, ഗോപൻകുറ്റ്യാനിക്കാട്
.സജി മുണ്ടൂർ.
സഹ സംവിധാനം – ആകാശ് എം./കിരൺ ചന്ദ്രശേഖരൻ ,രാഹുൽ , ഉണ്ണി വരദം .
ഫിനാൻസ് കൺട്രോളർ – ആശിഷ്പാലാ
പ്രൊഡക്ഷൻ മാനേജേഴ്സ് – അനിൽ ആസാദ്, അനിൽ നമ്പ്യാർ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- പ്രതാപൻ കല്ലിയൂർ ‘
പ്രൊഡക്ഷൻ കൺട്രോളർ – പ്രവീൺ.ബി.മേനോൻ ‘
കൂർഗ്, കണ്ണൂർ, തലശ്ശേരി ,മുംബൈ , പാലക്കാട് , എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. വൗ സിനിമാസ് ചിത്രം തിച്ചേറ്ററുകളിൽ എത്തിക്കുന്നു. PRO വാഴൂർ ജോസ്.
















