കരിമുകൾ: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സി യുടെ നേതൃത്വത്തിലും ലയൺസ് ക്ലബ് ഓഫ് കരിമുകളുടെ ആഭിമുഖ്യത്തിലും വിദ്യാർത്ഥികൾക്കായുള്ള ജില്ലാതല സ്കൂൾ ബാഗ് വിതരണ പരിപാടി സംഘടിപ്പിച്ചു. Xpedia Holidays-ന്റെ സ്പോൺസർഷിപ്പോടെ നടന്ന പരിപാടിയിൽ ജില്ലയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തു. പരിപാടി എക്‌സ്പീഡിയ ഹോളിഡേസ് മാനേജിംഗ് ഡയറക്ടർ ശ്രീ. കൃഷ്ണപ്രസാദ് ബി. നായർ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഇലക്ട് Ln. V.S. ജയേഷ് PMJF മുഖ്യാതിഥിയായി പങ്കെടുത്തു. വിദ്യാഭ്യാസ രംഗത്ത് പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് കൈത്താങ്ങാകുന്ന ഇത്തരം സാമൂഹ്യസേവന പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയ മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ലയൺസ് ക്ലബ് ഓഫ് കരിമുകൾ പ്രസിഡന്റ് Ln. ജോയ് കെ.എസ്. അധ്യക്ഷത വഹിച്ച ചടങ്ങിൽ ചീഫ് ഗസ്റ്റ് സജി കെ. ഏലിയാസ് (മാനേജർ, MGM HSS), Ln. സിബി ഫ്രാൻസിസ് PMJF, Ln. ഡോ. സന്തോഷ് MJF, Ln. എർ. ജോർജ് സാജു PMJF, Ln. വേണുഗോപാൽ എം.ആർ., Ln. ജോൺസൺ ടി.ഒ. PMJF, Ln. ബേബി മാത്യു, Ln. കെ.പി. എബ്രഹാം, സെക്രട്ടറി Ln. സിബി എ.ടി., ട്രഷറർ Ln. സിനി വർഗീസ് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ യാത്രയ്ക്ക് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ സ്കൂൾ ബാഗ് വിതരണ പദ്ധതി രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും അഭിനന്ദനം ഏറ്റുവാങ്ങി
















