മധുബാല, ഇന്ദ്രന്‍സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വര്‍ഷാ വാസുദേവ് ഒരുക്കുന്ന ‘ചിന്ന ചിന്ന ആസൈ’ യുടെ ട്രെയ്ലര്‍ പുറത്ത്. ജൂണ്‍ 19 ന് ആണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിജിത് ബാബുജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതയായ വര്‍ഷാ വാസുദേവ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. കഴിഞ്ഞ ദിവസം സെന്‍സറിങ് പൂര്‍ത്തിയായ ചിത്രത്തിന് ക്ലീന്‍ U സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. കൊച്ചിയിലെ ഫോറം മാളിലെ പിവിആര്‍ സിനിമാസില്‍ വെച്ചാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ച് നടന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും താരങ്ങളും മലയാള സിനിമയിലെ പ്രമുഖരും പങ്കെടുത്ത പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് ട്രെയ്ലര്‍ പുറത്ത് വിട്ടത്. മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യല്‍ പേജിലൂടെയാണ് ട്രെയ്ലര്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചത്.
പ്രണയവും വൈകാരിക നിമിഷങ്ങളും സംഗീതവും എല്ലാം കോര്‍ത്തിണക്കി മനോഹരമായി കഥ പറയുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. ഇന്ദ്രന്‍സ്, മധുബാല എന്നിവരുടെ ഗംഭീര പ്രകടനവും ചിത്രത്തിന്റെ ഹൈലൈറ്റ് ആവുമെന്നും ട്രെയ്ലര്‍ സൂചിപ്പിക്കുന്നുണ്ട്. പൂര്‍ണ്ണമായും വാരണാസിയില്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ‘കഥക്’ എന്ന ഗാനവും ‘കര കവിയാതെ’ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനവും മികച്ച മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. ഗോവിന്ദ് വസന്ത ഒരുക്കിയ സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. വലിയ പ്രേക്ഷക പ്രശംസ നേടിയ ഹ്രസ്വചിത്രം ‘എന്റെ നാരായണിക്ക്’ ശേഷം വര്‍ഷാ വാസുദേവ് ഒരുക്കുന്ന ചിത്രമാണിത്. ഈ ചിത്രത്തിലൂടെ ഒരിടവേളയ്ക്ക് ശേഷം ശക്തമായ കേന്ദ്ര കഥാപാത്രവുമായി മധുബാല മലയാളത്തില്‍ എത്തുകയാണ് എന്ന പ്രത്യേകതയുമുണ്ട്.
ഇന്ദ്രന്‍സ്, മധുബാല, എന്നിവര്‍ കൂടാതെ അപര്‍ണ്ണ ബാലമുരളി, വിഷ്ണു അഗസ്ത്യ, തമ്പി രാമയ്യ, കാളി വെങ്കട്, ജാഫര്‍ സാദിഖ്, സായ് ജനനി എന്നിവരും ഈ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. സംവിധായിക വര്‍ഷ വാസുദേവ് തന്നെ രചിച്ച ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
ഛായാഗ്രഹണം : ഫയിസ് സിദ്ധിക്ക്, സംഗീതം: ഗോവിന്ദ് വസന്ത, എഡിറ്റര്‍ : റെക്ക്‌സണ്‍ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രശാന്ത് നാരായണ്‍, ആര്‍ട്ട് ഡയറക്റ്റര്‍ : സാബു മോഹന്‍, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനര്‍ : രംഗനാഥ് രവി, സൗണ്ട് മിക്‌സിംഗ്: പി സി വിഷ്ണു, കൊറിയോഗ്രാഫര്‍ : ബ്രിന്ദാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ : നവനീത് കൃഷ്ണ, ലൈന്‍ പ്രൊഡ്യൂസര്‍ : ബിജു പി കോശി, ഡി ഐ : ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വി എഫ് എക്‌സ് : പിക്‌റ്റോറിയല്‍എഫ് എക്‌സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ട്യന്‍, ടൈറ്റില്‍ ഡിസൈന്‍ : ജെറി, പബ്ലിസിറ്റി ഡിസൈന്‍സ് : ഇല്ലുമിനാര്‍റ്റിസ്റ്റ്, ട്രൈലെര്‍ കട്ട്‌സ് : മഹേഷ് ഭുവനേന്ദ്, ലിറിസിസ്റ്റ്‌സ്: അന്‍വര്‍ അലി , ഉമ ദേവി, വരുണ്‍ ഗ്രോവര്‍ , ഗജ്‌നന്‍ മിത്‌കേ, സിംഗേഴ്‌സ് : ചിന്മയി ശ്രീപദ, കപില്‍ കപിലന്‍ , ശ്രുതി ശിവദാസ്, ശിഖ ജോഷി, ഗോവിന്ദ് വസന്ത, അഭിജിത് അനില്‍കുമാര്‍, സ്റ്റില്‍സ്: നവീന്‍ മുരളി, പിആര്‍ഓ : ശബരി, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് : അനൂപ് സുന്ദരന്‍.